Kerala

തൃശൂരില്‍ അയല്‍വാസി വീട്ടമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

തലയ്ക്കും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റ ഫിലോമിനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തൃശൂരില്‍ അയല്‍വാസി വീട്ടമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു
X

തൃശൂര്‍: കൊഴുക്കവള്ളിയില്‍ വീട്ടമ്മയെ അയല്‍വാസി വെട്ടിപ്പരിക്കേല്‍പ്പിച്ചു. കൊഴുക്കവള്ളി വെള്ളാനിപ്പറമ്പില്‍ ഫിലോമിനയെ (52) യാണ് അല്‍വാസിയായ സത്യന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ജോലിക്ക് പോകുകയായിരുന്ന ഫിലോമിനയെ അയല്‍വാസിയായ സത്യന്‍ കൊഴുക്കവള്ളി സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപത്തുവച്ച് വെട്ടുകയായിരുന്നു. തലയ്ക്കും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റ ഫിലോമിനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Next Story

RELATED STORIES

Share it