Kerala

നെടുങ്കണ്ടം കസ്റ്റഡി മരണം: രാജ്കുമാര്‍ മര്‍ദനമേറ്റ് മരിച്ച സംഭവത്തിന്റെ രേഖകള്‍ അടിയന്തരമായി ഹാജരാക്കണമെന്ന് മജിസ്ട്രേറ്റിന് ഹൈക്കോടതി നിര്‍ദേശം

ഒന്നാം പ്രതിയായ എസ് ഐ സാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് പോലിസ് പിഡനത്തെക്കുറിച്ച് പ്രതി മജിസ്ട്രേറ്റിനോട് പറഞ്ഞ വിവരങ്ങളടങ്ങിയ രേഖ ഇന്നു തന്നെ ഹൈക്കോടതിയില്‍ ഹാജരാക്കണമെന്നു നിര്‍ദ്ദേശിച്ചത്.ഇതു സംബന്ധിച്ച രേഖകള്‍ ഹാജരാക്കണമെന്നു ഹൈക്കോടതി നേരത്തെയും നിര്‍ദ്ദേശിച്ചിരുന്നു. ഇന്ന് കേസ് പരിഗണിക്കുന്ന സമയത്തും രേഖകള്‍ ഹാജരാക്കാതിരുന്നതിനെ തുടര്‍ന്നാണ് എത്രയും പെട്ടെന്നു ഹാജരാക്കണമെന്നു നിര്‍ദ്ദേശിച്ചത്

നെടുങ്കണ്ടം കസ്റ്റഡി മരണം:	രാജ്കുമാര്‍ മര്‍ദനമേറ്റ് മരിച്ച സംഭവത്തിന്റെ  രേഖകള്‍ അടിയന്തരമായി ഹാജരാക്കണമെന്ന് മജിസ്ട്രേറ്റിന് ഹൈക്കോടതി നിര്‍ദേശം
X

കൊച്ചി: നെടുങ്കണ്ടത്ത് പോലിസ് കസ്റ്റഡിയില്‍ രാജ്കുമാര്‍ മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി മജിസ്ട്രേറ്റിന് അടിയന്തര നിര്‍ദേശം നല്‍കി. ഒന്നാം പ്രതിയായ എസ് ഐ സാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് പോലിസ് പിഡനത്തെക്കുറിച്ച് പ്രതി മജിസ്ട്രേറ്റിനോട് പറഞ്ഞ വിവരങ്ങളടങ്ങിയ രേഖ ഇന്നു തന്നെ ഹൈക്കോടതിയില്‍ ഹാജരാക്കണമെന്നു നിര്‍ദ്ദേശിച്ചത്.ഇതു സംബന്ധിച്ച രേഖകള്‍ ഹാജരാക്കണമെന്നു ഹൈക്കോടതി നേരത്തെയും നിര്‍ദ്ദേശിച്ചിരുന്നു. ഇന്ന് കേസ് പരിഗണിക്കുന്ന സമയത്തും രേഖകള്‍ ഹാജരാക്കാതിരുന്നതിനെ തുടര്‍ന്നാണ് എത്രയും പെട്ടെന്നു ഹാജരാക്കണമെന്നു നിര്‍ദ്ദേശിച്ചത്.

രാജ്കുമാറിന്റെ പരിക്കുകള്‍ സംബന്ധിച്ച രേഖകള്‍ ജയില്‍ അധികൃതര്‍ നല്‍കാത്തതെന്തുകൊണ്ടാണെന്നും കോടതി ആരാഞ്ഞു. കസ്റ്റഡിയിലിരുന്ന പ്രതിയെ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയപ്പോഴുള്ള നടപടിക്രമങ്ങള്‍ ഉള്‍ക്കൊള്ളുന്ന രേഖയും ഹാജാരാക്കണമെന്നു കോടതി നിര്‍ദ്ദേശിച്ചിരുന്നു. കേസ് ഇന്നലെ തന്നെ വീണ്ടും പരിഗണിച്ചെങ്കിലും കൂടുതല്‍ വാദത്തിനായി വെള്ളിയാഴ്ചത്തേക്ക് മാറ്റി.രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത് ഇടുക്കി എസ്.പി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയാണെന്നും ജിയിലിലെത്തിക്കുന്നതുവരെ രാജ്കുമാറിനു യാതൊരുവിധി പരിക്കുകളുമില്ലായിരുന്നുവെന്നും സാബുവിന്റെ ജാമ്യ ഹരജിയില്‍ പറയുന്നു.

Next Story

RELATED STORIES

Share it