Kerala

നെടുമ്പാശേരി വഴി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച കുങ്കുമപൂവ് കസ്റ്റംസ് പിടിച്ചു

നെടുമ്പാശേരി വിമാനതാവളത്തില്‍ നിന്നും ദുബായിലേയ്ക്ക് പോകുവാന്‍ എത്തിയ കാസര്‍ഗോഡ് സ്വദേശിയായ യാത്രക്കാരനില്‍ നിന്നാണ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം കുങ്കുമപ്പൂ പിടികൂടിയത്. ലോകത്തില്‍ ഏറ്റവും ഗുണനിലവാരമുള്ള കുങ്കുമ പൂവാണ് കാശ്മീരി കുങ്കുമ പൂവ്. ഇന്ത്യയില്‍ ഇതിന് കിലോഗ്രാമിന് 2.50 ലക്ഷം രൂപയാണ് ഉള്ളതെങ്കിലും ഗള്‍ഫില്‍ ഏകദേശം കിലോഗ്രാമിന് 50 ലക്ഷം രൂപയെങ്കിലും ലഭിക്കുമത്രെ

നെടുമ്പാശേരി വഴി വിദേശത്തേക്ക്  കടത്താന്‍ ശ്രമിച്ച  കുങ്കുമപൂവ്  കസ്റ്റംസ് പിടിച്ചു
X

കൊച്ചി : നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം വഴി അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച എട്ട് കിലോ കുങ്കുമപൂവ് വിമാനത്താവളത്തിലെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടി . നെടുമ്പാശേരി വിമാനതാവളത്തില്‍ നിന്നും ദുബായിലേയ്ക്ക് പോകുവാന്‍ എത്തിയ കാസര്‍ഗോഡ് സ്വദേശിയായ യാത്രക്കാരനില്‍ നിന്നാണ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം കുങ്കുമപ്പൂ പിടികൂടിയത്. ബാഗില്‍ ഒളിപ്പിച്ചാണ് ഇയാള്‍ കുങ്കുമ പൂവ് അനധികൃതമായി കടത്തുവാന്‍ ശ്രമിച്ചത് .ലോകത്തില്‍ ഏറ്റവും ഗുണനിലവാരമുള്ള കുങ്കുമ പൂവാണ് കാശ്മീരി കുങ്കുമ പൂവ് ഇന്ത്യയില്‍ ഇതിന് കിലോഗ്രാമിന് 2.50 ലക്ഷം രൂപയാണ് ഉള്ളതെങ്കിലും ഗള്‍ഫില്‍ ഏകദേശം കിലോഗ്രാമിന് 50 ലക്ഷം രൂപയെങ്കിലും ലഭിക്കുമത്രെ .ചില സമയങ്ങളില്‍ ഇതില്‍ലധികവും ലഭിക്കും . കുങ്കുമ പൂവ് കടത്തുവാന്‍ ശ്രമിച്ച കാസര്‍ഗോഡ് സ്വദേശിയായ യാത്രക്കാരന് പോയി വരുന്നതിനുള്ള വിമാന ടിക്കറ്റും ഇരുപതിനായിരം രൂപയുമാണ് പ്രതിഫലം നല്‍കാമെന്നാണ് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ വാഗ്ദാനം നല്‍കിയിരുന്നത് . കടത്തുന്നതിനായി കുങ്കുമ പൂവ് എത്തിച്ച് കൊടുത്ത ആളെ കുറിച്ചും ദുബായില്‍ വാങ്ങുവാന്‍ എത്തുമെന്ന് പറഞ്ഞവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല.

Next Story

RELATED STORIES

Share it