Kerala

നെടുമ്പാശേരി വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമം; കസ്റ്റംസ് ഉദ്യോഗസ്ഥന്‍ അടക്കം രണ്ടു പേര്‍ പിടിയില്‍

ദുബായില്‍ നിന്ന് എമിറേറ്റ്‌സ് വിമാനത്തിലെത്തിയ ഖാലിദ് അദിനാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ സുനില്‍ ഫ്രാന്‍സിസിന് ബാത്‌റൂമില്‍ വെച്ച് മൂന്നുകിലോ സ്വര്‍ണം കൈമാറി.സ്വര്‍ണം സ്വീകരിച്ച് ബാത് റൂമില്‍ നിന്നും പുറത്തേക്ക് വന്ന സുനിലെ പുറത്ത് കാത്തു നിന്ന ഡിആര്‍ ഐ ഉദ്യോഗസ്ഥര്‍ കൈയോടെ പിടികൂടുകയായിരുന്നു.

നെടുമ്പാശേരി വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമം; കസ്റ്റംസ് ഉദ്യോഗസ്ഥന്‍ അടക്കം രണ്ടു പേര്‍ പിടിയില്‍
X

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വര്‍ണക്കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ അടക്കം രണ്ടു പേര്‍ ഡിആര്‍ ഐയുടെ പിടിയിലായി.കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ഹവില്‍ദാര്‍ സുനില്‍ ഫ്രാന്‍സിസ്, സ്വര്‍ണം കടത്തിക്കൊണ്ടുവന്ന മൂവാറ്റുപുഴ സ്വദേശി ഖാലിദ് അദിനാന്‍ എന്നിവരെയാണ് ഡിആര്‍ ഐ യുടെ നേതൃത്വത്തില്‍ പിടികൂടിയത്്.ദുബായില്‍ നിന്ന് എമിറേറ്റ്‌സ് വിമാനത്തിലെത്തിയ ഖാലിദ് അദിനാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ സുനില്‍ ഫ്രാന്‍സിസിന് ബാത്‌റൂമില്‍ വെച്ച് മൂന്നുകിലോ സ്വര്‍ണം കൈമാറി.സ്വര്‍ണം സ്വീകരിച്ച് ബാത് റൂമില്‍ നിന്നും പുറത്തേക്ക് വന്ന സുനിലെ പുറത്ത് കാത്തു നിന്ന ഡിആര്‍ ഐ ഉദ്യോഗസ്ഥര്‍ കൈയോടെ പിടികൂടുകയായിരുന്നു.

രഹസ്യവിവരത്തെ തുടര്‍ന്ന് സുനില്‍ ഫ്രാന്‍സിസ് നേരത്തെ തന്നെ ഡിആര്‍ ഐയുടെ നിരീക്ഷണത്തിലായിരുന്നു. സുനില്‍ ഫ്രാന്‍സിസ് നേരത്തെയും സ്വര്‍ണ്ണക്കടത്തിനു കൂട്ടുനിന്നിട്ടുണ്ടന്നാണ് ഡിആര്‍ഐ സംഘം പറയുന്നത്. ഇരുവരെയും ഡിആര്‍ ഐ ഓഫിസിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇരുവരെയും നാളെ കോടതിയില്‍ ഹാജരാക്കും.കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിമാനത്തിന്റെയും മറ്റും ശുചി മുറിയില്‍ നിന്നും കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം കസ്റ്റംസ് കണ്ടെത്തിയിരുന്നു. കടത്തിക്കൊണ്ടുവരുന്നയാള്‍ ആര്‍ക്കാണോ സ്വര്‍ണം കൈമാറാനുദ്ദേശിക്കുന്നത്് അയാളെ ലക്ഷ്യം വെച്ചാണ് ഇത്തരത്തില്‍ ശുചിമുറിയില്‍ സ്വര്‍ണം വെയ്ക്കുന്നതെന്നായിരുന്നു കസ്റ്റംസിന്റെ നിഗമനം.ഇതേ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി കസ്റ്റംസും ഡിആര്‍ ഐയും പരിശോധന ശക്തമാക്കിയിരുന്നു. ഇതിനു പി്ന്നാലെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥനടക്കം പിടിയിലാകുന്നത്.




Next Story

RELATED STORIES

Share it