Kerala

യാത്രക്കാരുടെ സംതൃപ്തി സര്‍വേയില്‍ നെടുമ്പാശേരി വിമാനത്താവളത്തിന് ചരിത്ര നേട്ടമെന്ന് സിയാല്‍

ആഗോളതലത്തില്‍ വിമാനത്താവള പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്ന എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍(എസിഐ) നടത്തിയ യാത്രകാരുടെ സംതൃപ്തി സര്‍വ്വേയിലാണ് സിയാല്‍ 5ല്‍ 4.99 എന്ന സ്‌കോര്‍ നേടിയത്.വിമാനത്താവളത്തിന്റെ 23വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിതെന്നും സിയാല്‍ അധികൃതര്‍ വ്യക്തമാക്കി

യാത്രക്കാരുടെ സംതൃപ്തി സര്‍വേയില്‍ നെടുമ്പാശേരി വിമാനത്താവളത്തിന് ചരിത്ര നേട്ടമെന്ന് സിയാല്‍
X

കൊച്ചി: യാത്രക്കാരുടെ സംതൃപ്തി സര്‍വ്വേയില്‍ വിമാനത്താവള ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റാങ്കിംഗ് നേടിയതായി നെടുമ്പാശേരി വിമാനത്താവളത്തിന്റെ നടത്തിപ്പുകാരായ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍).ആഗോളതലത്തില്‍ വിമാനത്താവള പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്ന എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍(എസിഐ) നടത്തിയ യാത്രകാരുടെ സംതൃപ്തി സര്‍വ്വേയിലാണ് സിയാല്‍ 5ല്‍ 4.99 എന്ന സ്‌കോര്‍ നേടിയത്.

വിമാനത്താവളത്തിന്റെ 23വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിതെന്നും സിയാല്‍ അധികൃതര്‍ വ്യക്തമാക്കി.2022ലെ ആദ്യ പാദത്തില്‍ ലോകത്തിലെ 244 വിമാനത്തലവളങ്ങളിലാണ് എ സി ഐ സര്‍വ്വേ നടത്തിയത് .വിമാനത്താവങ്ങളിലെ പുറപ്പെടല്‍ യാത്രക്കാര്‍ക്ക് ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളും ടെര്‍മിനലുകളിലെ വൃത്തിയുമെന്നയിരുന്നു ആദ്യപാദ സര്‍വേയിലെ പ്രധാന വിഷയങ്ങള്‍.എല്ലാ വിമാന സര്‍വീസുകളുടെയും വിവിധ പ്രായ വിഭാഗത്തില്‍പെടുന്നവരുടെയും പ്രാതിനിധ്യം ഉറപ്പാക്കി എ സി ഐ വിശദമായി നടത്തുന്ന സര്‍വേയാണിത്. അഞ്ച് പ്രധാന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് സര്‍വ്വേ നടത്തിയത്ത്.എയര്‍പോര്‍ട്ട് ശുചിത്വം,സുരക്ഷ സംവിധാനങ്ങള്‍, വാഷ്‌റൂം/ടോയ്‌ലറ്റുകളുടെ ലഭ്യത, ഗേറ്റ് ഏരിയകളിലെ വിശ്രമ സൗകര്യം, എയര്‍പോര്‍ട്ടിലെത്താനുള്ള തുടങ്ങിയവനായിരുന്നു മാനദണ്ഡങ്ങള്‍.സിയാലിന്റെയും അനുബന്ധ എജന്‍സികളുടെയും ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണ് നെടുമ്പാശേരി വിമാനത്താവളത്തിന്റെ ഉയര്‍ന്ന റാങ്കിന് കാരണമെന്ന് സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ് സുഹാസ് പറഞ്ഞു.

കൊവിഡ് സമയത്ത് വിമാനത്തിലെ ശുചിത പരിപാലന സംവിധാനതില്‍ എറെ പുതുമകള്‍ ഏര്‍പ്പെടുത്തി.അള്‍ട്രാ വയലറ്റ് അണു നശികരണ സംവിധാനം,സെല്‍ഫ് ബാഗേജ് ഡ്രോപ്പ് മെഷീനുകള്‍,നിയന്ത്രിത ഫ്യൂമിഗേഷന്‍ സംവിധാനങ്ങള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ടെര്‍മിനലുകളില്‍ ഏര്‍പ്പെടുത്തി . മുഖ്യമന്ത്രിയുടെയും ബോര്‍ഡിന്റെയും നിര്‍ദ്ദേശ പ്രകാരം, നിരന്തരമായ ഗുണനിലവാര പരിശോധന സംവിധാനത്തിന് തുടക്കമിട്ടിരുന്നു.ഇതോടെ ഇന്ത്യയിലെ ഏറ്റവും ശുചിത്വമുള്ള വിനമാനത്താവളം എന്ന ഖ്യാതി സിയാലിനെ തേടിയെത്തിയെന്നും സുഹാസ് പറഞ്ഞു .കണക്റ്റിവിറ്റി വര്‍ധിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളും ഫലം കണ്ടു.

എയര്‍ലൈനുകളുമായി നടത്തിയ കാര്യക്ഷമമായ ഏകോപനത്തിലൂടെ സര്‍വ്വീസുകളുടെ കൃത്യത ഉറപ്പാക്കാന്‍ കഴിഞ്ഞു.ഇതിന്റെയൊക്കെ ഫലമായാണ് എ സി ഐ സര്‍വേയില്‍ യാത്രക്കാര്‍ സംതൃപ്തി രേഖപ്പെടുത്തിയത് എന്ന് കരുതുന്നു.കൂടുതല്‍ വിമാന സര്‍വിസുകള്‍ എത്തിക്കാന്‍ നിരവധി പദ്ധതികള്‍ ഈ വര്‍ഷത്തിന്റെ തുടക്കം മുതല്‍ തന്നെ തയ്യാറാക്കപ്പെട്ടിരുന്നു . ഇവയില്‍ പലതും ലക്ഷ്യം കണ്ട് തുടങ്ങിട്ടുണ്ട് . കഴിഞ്ഞ ഒരു മാസത്തിനുളില്‍ മാത്രം ഗോ ഫസ്റ്റ് എന്ന വിമാന കമ്പനി മൂന്ന് രാജ്യാന്തര സര്‍വീസുകളാണ് കൊച്ചിയില്‍ നിന്നും തുടങ്ങിയതെന്നും സുഹാസ് കൂട്ടിച്ചേര്‍ത്തു.

പകര്‍ച്ചവ്യാധി കാലത്ത് കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ക് സിവില്‍ ഏവിയേഷന്‍ മന്ത്രാലയവും ഫിക്കിയും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ 'കൊവിഡ് ചാംപ്യന്‍' അവാര്‍ഡിന് സിയാല്‍ അര്‍ഹമായിരുന്നു .കൂടാതെ എയര്‍പോര്‍ട്ട് സര്‍വീസ് ക്വാളിറ്റി അവാര്‍ഡും വോയ്‌സ് ഓഫ് ദി കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ സിയാല്‍ കൈവരിച്ചിരുന്നുവെന്നും സുഹാസ് പറഞ്ഞു.

Next Story

RELATED STORIES

Share it