Kerala

ദുരന്തനിവാരണം : നെടുമ്പാശേരി വിമാനത്താവളത്തില്‍ സമ്പൂര്‍ണ മോക്ഡ്രില്‍ ; സന്നാഹം തൃപ്തികരം

രണ്ട് വര്‍ഷത്തിലൊരിക്കല്‍, വിമാനത്താവളത്തിലെ സുരക്ഷാ ക്രമീകരണങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ഒരു വിമാനാപകടത്തിന് സമാനമായ ഒരു സാഹചര്യം കൃത്രിമമായി സൃഷ്ടിക്കുന്നതതാണ് സമ്പൂര്‍ണ്ണ മോക്ക് ട്രയല്‍ നടത്തുന്നത്

ദുരന്തനിവാരണം : നെടുമ്പാശേരി വിമാനത്താവളത്തില്‍ സമ്പൂര്‍ണ മോക്ഡ്രില്‍ ; സന്നാഹം തൃപ്തികരം
X

കൊച്ചി: അടിയന്തര ഘട്ടങ്ങളില്‍ നെടുമ്പാശേരി വിമാനത്താവളത്തിന്റെ ദുരന്തനിവാരണ കാര്യക്ഷമതയും സുരക്ഷാ നടപടികളും ഉറപ്പുവരുത്താന്‍ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡില്‍ (സിയാല്‍ ) സമ്പൂര്‍ണ്ണ അടിയന്തര മോക്ക് ഡ്രില്‍ നടത്തി.രണ്ട് വര്‍ഷത്തിലൊരിക്കല്‍, വിമാനത്താവളത്തിലെ സുരക്ഷാ ക്രമീകരണങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ഒരു വിമാനാപകടത്തിന് സമാനമായ ഒരു സാഹചര്യം കൃത്രിമമായി സൃഷ്ടിക്കുന്നതതാണ് സമ്പൂര്‍ണ്ണ മോക്ക് ട്രയല്‍ നടത്തുന്നത് .

വിമാനത്താവളത്തിലെ എല്ലാ സുരക്ഷാ പങ്കാളികളുടെയും ഏകോപനത്തിലൂടെയും വിവിധ എയര്‍ലൈനുകള്‍, ഇന്ത്യന്‍ നാവികസേന, കോസ്റ്റ് ഗാര്‍ഡ്, ജില്ലാ ഭരണകൂടം, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, നിരവധി ആശുപത്രികള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിശീലനം നടത്തിയത്.ആല്‍ഫ എയര്‍വേയ്‌സിന്റെ 'എ.ഡി.567' വിമാനത്തിന്റെ എഞ്ചിനില്‍ അധികൃതര്‍ അപകട സാഹചര്യം കൃത്രിമമായി സൃഷ്ടിച്ചു. ഇന്‍ഡിഗോ എയര്‍ലൈന്‍സ് ആണ് മോക്ഡ്രില്ലിനായി വിമാനം നല്‍കിയത്. 15 യാത്രക്കാരും 6 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം ടേക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുമ്പ്, ഉച്ചയ്ക്ക് 2.15 ന്, രണ്ടാമത്തെ എന്‍ജിനില്‍ തീപ്പിടിത്തമുണ്ടായതായി ക്യാപ്റ്റന്‍, എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറിനെ അറിയിച്ചു.

തുടര്‍ന്ന് വിമാനത്താവളത്തില്‍ ഫുള്‍ സ്‌കെയില്‍ എമര്‍ജന്‍സി പ്രഖ്യാപിച്ചുഎയര്‍പോര്‍ട്ട് റെസ്‌ക്യൂ ആന്‍ഡ് ഫയര്‍ ഫൈറ്റിംഗ് സര്‍വീസ് ( എആര്‍എഫ്എഫ്.) സെക്കന്റുകള്‍ക്കുളളില്‍ത്തന്നെ അവരുടെ നൂതന അഗ്‌നിശമന ഉപകരണങ്ങളും അഗ്‌നിശമന ഉപകരണങ്ങളുമായി വിമാനത്തിലേക്ക് കുതിച്ചു. മിനിറ്റുകള്‍ക്കുള്ളില്‍ ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ വിമാനത്താവളത്തിലെത്തി.എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ സി കെ നായരുടെ നേതൃത്വത്തില്‍ മൊബൈല്‍ കമാന്‍ഡ് കണ്‍ട്രോള്‍ സ്ഥാപിച്ചിച്ചു . അസിസ്റ്റന്റ് കമാന്‍ഡന്റ് പ്രേം എം ജെയുടെ നേതൃത്വത്തിലുള്ള സിഐഎസ്എഫ് ആണ് സുരക്ഷാ ചുമതല ഏറ്റെടുത്തുത്തത് . എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം, അസംബ്ലി ഏരിയ, സര്‍വൈവേഴ്‌സ് റിസപ്ഷന്‍ ഏരിയ, മീഡിയ സെന്റര്‍ എന്നിവയും കമാന്‍ഡ് പോസ്റ്റിന്റെ നിര്‍ദ്ദേശപ്രകാരം രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സജ്ജമാക്കി.

3.30 ന് രക്ഷാദൗത്യം അവസാനിച്ചതായി പ്രഖ്യാപിച്ചു. മോക്ക് ഡ്രില്ലിന് ശേഷം വിശദമായ അവലോകനം നടത്തി രക്ഷാപ്രവര്‍ത്തനങ്ങളില്‍ വിമാനത്താവളത്തിന്റെ കാര്യക്ഷമത വിലയിരുത്തിയതായി എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ സി കെ നായര്‍ അറിയിച്ചു. സങ്കീര്‍ണമായ മോക് ഡ്രില്‍ മികവോടെ നടത്തിയതിന് വിവിധ ഏജന്‍സികളേയും ഉദ്യോഗസ്ഥരേയും സിയാല്‍ മാനേജിങ് ഡയറക്ടര്‍ സുഹാസ് ഐഎഎസ് അഭിനന്ദിച്ചു.

കൊച്ചി വിമാനത്താവളം അടിയന്തിര സാഹചര്യം നേരിടാന്‍ സജ്ജമാണെന്ന് മോക്ഡ്രില്‍ തെളിയിച്ചതായി അദ്ദേഹം വ്യക്തമാക്കി.ഡെപ്യൂട്ടി കലക്ടര്‍ വൃന്ദാ ദേവി, സിയാല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ എം ഷബീര്‍, എയര്‍പോര്‍ട്ട് സ് അതോററ്റി ഓഫ് ഇന്ത്യ ജോ.ജനറല്‍ മാനേജര്‍ കല പി നായര്‍, ഇന്‍ഡിഗോ മാനേജര്‍ റോബി ജോണ്‍ എന്നിവര്‍ നിരീക്ഷകരായി പങ്കെടുത്തു. സിയാല്‍ എമര്‍ജന്‍സി ടാസ്‌ക് ഫോഴ്‌സ്, സിയാല്‍ എയര്‍ലൈന്‍സ് കോഓഡിനേഷന്‍ കമ്മറ്റി, കേരള പോലിസ്, കേരള ഫയര്‍ഫോഴ്‌സ്, ബിപിസിഎല്‍, സെലിബി, ബി ഡബ്യു എഫ് എസ്, സ്വകാര്യആശുപത്രികള്‍ മോക്ക് ഡ്രില്ലില്‍ പങ്കെടുത്തു

Next Story

RELATED STORIES

Share it