Kerala

ദേശീയ പണിമുടക്ക്: കടകള്‍ അടപ്പിക്കില്ല; വിനോദസഞ്ചാര മേഖലയെ ഒഴിവാക്കി

പണിമുടക്കില്‍നിന്ന് വിനോദസഞ്ചാരമേഖലയെ ഒഴിവാക്കിയിട്ടുണ്ട്.

ദേശീയ പണിമുടക്ക്: കടകള്‍ അടപ്പിക്കില്ല; വിനോദസഞ്ചാര മേഖലയെ ഒഴിവാക്കി
X

തിരുവനന്തപുരം: 8, 9 തിയ്യതികളില്‍ നടക്കുന്ന ദേശീയ പണിമുടക്ക് സമാധാനപരമായിരിക്കുമെന്നും നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കില്ലെന്നും സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരിം. പണിമുടക്കില്‍നിന്ന് വിനോദസഞ്ചാരമേഖലയെ ഒഴിവാക്കിയിട്ടുണ്ട്. അതേസമയം,പണിമുടക്കുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി വ്യക്തമാക്കി. ബിജെപിയുടെ പോഷകസംഘടനകള്‍ ഒഴികെയുള്ള ട്രേഡ് യൂനിയനുകള്‍ ചേര്‍ന്ന് നടത്തുന്ന പണിമുടക്കില്‍ സമസ്ത മേഖലകളിലെയും തൊഴിലാളികളും ജീവനക്കാരും പങ്കാളികളാവുന്നുണ്ട്.

കേന്ദ്ര- സംസ്ഥാന ജീവനക്കാര്‍, റോഡ് ഗതാഗതമേഖലയിലെ തൊഴിലാളികള്‍, ധനകാര്യസ്ഥാപനങ്ങളിലെ ജീവനക്കാര്‍, കടകളിലെ ജീവനക്കാര്‍ തുടങ്ങി എല്ലാ തൊഴില്‍ മേഖലകളിലുമുള്ളവര്‍ രണ്ടുദിവസം പണിമുടക്കുമെന്നു സമിതി അറിയിച്ചു. പ്രധാന റെയില്‍വേ സ്‌റ്റേഷനുകളില്‍ ട്രെയിന്‍ തടയല്‍ സമരമുണ്ടാവും. ശബരിമല തീര്‍ഥാടകരെ ബാധിക്കരുതെന്നു നിര്‍ദേശിച്ചിട്ടുണ്ടെന്നും നേതാക്കള്‍ അറിയിച്ചു. സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും കൂടി പിന്തുണയുള്ളതില്‍ അന്നേദിവസം ഹര്‍ത്താലിന് സമമായിരിക്കുമെന്നാണ് വിലയിരുത്തല്‍. പണിമുടക്കില്‍ പങ്കെടുക്കാത്തവര്‍ക്കു വാഹനമോടിക്കാനും കടകള്‍ തുറക്കാനും ജോലിക്കെത്താനും കഴിയേണ്ടതാണ്. എന്നാല്‍, എല്ലാ വിഭാഗങ്ങളും പണിമുടക്കിനോട് സഹകരിക്കണമെന്നാണ് സംയുക്ത ട്രേഡ് യൂനിയന്‍ സമിതിയുടെ ആവശ്യം.


Next Story

RELATED STORIES

Share it