പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്കായി നാഷനല്‍ സര്‍വീസ് സ്‌കീമിന്റെ മാസ്‌കുകള്‍
90 എന്‍എസ്എസ് യൂനിറ്റുകളില്‍ പ്രോഗ്രാം ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ 9,000 വളന്റിയര്‍മാര്‍ ചേര്‍ന്ന് 75,000 മാസ്‌കുകള്‍ തയ്യാറാക്കി.

കോട്ടയം: ജില്ലയില്‍ ഹയര്‍സെക്കന്‍ഡറി, എസ്എസ്എല്‍സി പരീക്ഷകള്‍ എഴുതുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും ആവശ്യമായ മാസ്‌കുകള്‍ ഹയര്‍സെക്കന്‍ഡറി നാഷനല്‍ സര്‍വീസ് സ്‌കീം വളന്റിയര്‍മാര്‍ നിര്‍മിച്ചുനല്‍കി. ജില്ലയില്‍ രണ്ടുവിഭാഗങ്ങളിലുമായി 66,000 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്. 90 എന്‍എസ്എസ് യൂനിറ്റുകളില്‍ പ്രോഗ്രാം ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ 9,000 വളന്റിയര്‍മാര്‍ ചേര്‍ന്ന് 75,000 മാസ്‌കുകള്‍ തയ്യാറാക്കി. എന്‍എസ്എസ് ക്ലസ്റ്റര്‍ കണ്‍വീനര്‍മാരായ ആര്‍ രാഹുല്‍, ടി സി ജോമോന്‍, കെ ജയകൃഷ്ണന്‍, ബിജി ആന്‍ കുര്യന്‍, സിന്ധു ജി നായര്‍, കെ സി ചെറിയാന്‍, ബിനോ കെ തോമസ് എന്നിവര്‍ ജില്ലാതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.
മാസ്‌കുകള്‍ കലക്ടറേറ്റില്‍ ഭക്ഷ്യ-പൊതുവിതരണ മന്ത്രി പി തിലോത്തമന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയ്ക്ക് കൈമാറി. ജില്ലാ കലക്ടര്‍ പി കെ സുധീര്‍ ബാബു, ഹയര്‍ സെക്കന്‍ഡറി റീജ്യനല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ചുമതല വഹിക്കുന്ന ജോസഫ് സ്‌കറിയ, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ-ഓഡിനേറ്റര്‍ കെ ജെ പ്രസാദ്, എന്‍എസ്എസ് ജില്ലാ കണ്‍വീനര്‍ പി എസ് ഷിന്റോമോന്‍, ക്ലസ്റ്റര്‍ കണ്‍വീനര്‍ ടി വി ശ്രീകാന്ത് എന്നിവര്‍ പങ്കെടുത്തു.
RELATED STORIES
പശുവിനെ മേയ്ക്കുന്നതിനിടെ കാട്ടാന ആക്രമണം; കര്ഷകന് മരിച്ചു
23 Sep 2023 5:13 PM GMTതിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് ശശി തരൂര്‍
23 Sep 2023 2:37 PM GMTസിഖ് ഫോര്‍ ജസ്റ്റിസ് തലവനെതിരെ നടപടിയുമായി എന്‍ഐഎ
23 Sep 2023 12:20 PM GMTനൂഹ് ദുരിത ബാധിത പ്രദേശങ്ങളുടെ പുനരധിവാസത്തിന് ധന സഹായവുമായി...
23 Sep 2023 12:08 PM GMTമന്ത്രി വീണാ ജോര്‍ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTപിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMT