Kerala

45 മീറ്റര്‍ ദേശീയപാത ബിഒടി പദ്ധതി സ്ഥലമെടുപ്പു് അടിയന്തരമായി സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തണമെന്ന് ദേശീയപാത സംരക്ഷണസമിതി

ജനങ്ങളുടെ ഭൂമി അളന്നെടുത്ത് കേന്ദ്രസര്‍ക്കാരിന്റെ ഉടമസ്ഥതയിലാക്കിക്കൊടുക്കുന്ന സംസ്ഥാനസര്‍ക്കാര്‍ നടപടി അംഗീകരിക്കാനാവില്ല. ഇത് ജനങ്ങളെ വഞ്ചിക്കുന്നതിന് തുല്യമാണ്. ബിഒടി - ടോള്‍ പദ്ധതിക്കുവേണ്ടി കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ വീടും ഭൂമിയും കച്ചവടസ്ഥാപനങ്ങളും പോലീസിനെ ഉപയോഗിച്ച് ബലംപ്രയോഗിച്ച് ഏറ്റെടുത്ത് കേന്ദ്രസര്‍ക്കാരിന് കൈമാറുന്ന നടപടി ഇടതുപക്ഷ സര്‍ക്കാര്‍ ഉപേക്ഷിക്കണം.

45 മീറ്റര്‍ ദേശീയപാത  ബിഒടി പദ്ധതി സ്ഥലമെടുപ്പു് അടിയന്തരമായി സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തണമെന്ന് ദേശീയപാത സംരക്ഷണസമിതി
X

കൊച്ചി:കേരളത്തിലെ 45മീറ്റര്‍ ദേശീയപാത ബിഒടി പദ്ധതിക്കുവേണ്ടിയുള്ള സ്ഥലമെടുപ്പു നടപടികള്‍ അടിയന്തരമായി നിര്‍ത്തിവെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് ദേശീയപാത സംരക്ഷണസമിതി. കേരളത്തിലെ ഉയര്‍ന്ന ഭൂമി വില അടക്കമുള്ള കാര്യങ്ങള്‍ അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് ഇന്നലെ മുഖ്യമന്ത്രി നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് മറുപടിയായി പറയുകയുണ്ടായി. 2017 ല്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ പാക്കേജ് അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് പൊതുമരാമത്ത് മന്ത്രിയും നിയമസഭയില്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ ഭൂമി അളന്നെടുത്ത് കേന്ദ്രസര്‍ക്കാരിന്റെ ഉടമസ്ഥതയിലാക്കിക്കൊടുക്കുന്ന സംസ്ഥാനസര്‍ക്കാര്‍ നടപടി അംഗീകരിക്കാനാവില്ല. ഇത് ജനങ്ങളെ വഞ്ചിക്കുന്നതിന് തുല്യമാണ്.

ബിഒടി - ടോള്‍ പദ്ധതിക്കുവേണ്ടി കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ വീടും ഭൂമിയും കച്ചവടസ്ഥാപനങ്ങളും പോലീസിനെ ഉപയോഗിച്ച് ബലംപ്രയോഗിച്ച് ഏറ്റെടുത്ത് കേന്ദ്രസര്‍ക്കാരിന് കൈമാറുന്ന നടപടി ഇടതുപക്ഷ സര്‍ക്കാര്‍ ഉപേക്ഷിക്കണം. നഷ്ടപരിഹാരത്തിന്റെയും പുനരധിവാസത്തിന്റെയും കാര്യങ്ങള്‍ പോലും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കാന്‍ തയ്യാറാവാത്ത സാഹചര്യത്തില്‍ ദേശീയപാത വികസന പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് കൈവശമുള്ള 30മീറ്ററില്‍ അടിയന്തരമായി 6വരി പാതയായി വികസിപ്പിക്കണമെന്നും സംരക്ഷണ സമിതി ആവശ്യപ്പെട്ടു. 55000 കോടി രൂപയുടെ അതിവേഗ റെയില്‍ പാതയടക്കം വമ്പന്‍ പദ്ധതികള്‍ ഏറ്റെടുക്കുന്ന സര്‍ക്കാരിന് ദേശീയപാത പദ്ധതിക്ക് മാത്രം പണമില്ല എന്ന വാദം കേന്ദ്ര പദ്ധതിയായ ബിഒടി യെ വെള്ള പൂശാന്‍ വേണ്ടിയാണെന്നും ദേശീയപാത സംരക്ഷണസമിതി നേതാക്കളായ സി ആര്‍ നീലകണ്ഠന്‍, ഹാഷിം ചേന്നാമ്പിള്ളി എന്നിവര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it