- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എം വി ശ്രേയാംസ്‌കുമാര്‍ രാജ്യസഭയിലേക്ക്; ജയം 88 വോട്ടുകള്‍ നേടി
ആറ് എംഎൽഎമാർ വോട്ട് രേഖപ്പെടുത്തിയില്ല. വി എസ് അച്യുതാനന്ദന്‍, സിഎഫ് തോമസ്, ജോര്‍ജ് എം തോമസ്, ഒ രാജഗോപാൽ, റോഷി അഗസ്റ്റിന്‍, ഡോ. എന്‍ ജയരാജ് എന്നീ അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്താൻ എത്താതിരുന്നത്.

തിരുവനന്തപുരം: രാജ്യസഭാ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്‍റെ എം വി ശ്രേയാംസ് കുമാറിന് ജയം. 88 വോട്ടുകളാണ് എല്‍ജെഡി സംസ്ഥാന അധ്യക്ഷനായ ശ്രേയാംസ് കുമാറിന് ലഭിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥിയായ ലാല്‍ വര്‍ഗീസ് കല്‍പകവാടിക്ക് 41 വോട്ട് മാത്രമാണ് ലഭിച്ചത്. ഒരു വോട്ട് അസാധുവായി. എം പി വീരേന്ദ്രകുമാറിന്‍റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ശ്രേയാംസ് കുമാറിന് 2022 ഏപ്രില്‍ രണ്ടു വരെ രാജ്യസഭാംഗമായി തുടരാം.
ആറ് എംഎൽഎമാർ വോട്ട് രേഖപ്പെടുത്തിയില്ല. വി എസ് അച്യുതാനന്ദന്‍, സിഎഫ് തോമസ്, ജോര്‍ജ് എം തോമസ്, ഒ രാജഗോപാൽ, റോഷി അഗസ്റ്റിന്‍, ഡോ. എന്‍ ജയരാജ് എന്നീ അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്താൻ എത്താതിരുന്നത്. ആരോഗ്യ കാരണങ്ങളാലാണ് വി എസ് അച്ചുതാനന്ദന്‍, സി എഫ് തോമസ്, ജോര്‍ജ് എം തോമസ് എന്നിവർ വോട്ട് ചെയ്യാൻ എത്താത്തത്.
രാഷ്‌ട്രീയ കാരണങ്ങളാലാണ് മറ്റുള്ളവർ വോട്ട് ചെയ്യാത്തത്. ഒ രാജഗോപാൽ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുകയാണെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കേരള കോൺഗ്രസിലെ തർക്കത്തെ തുടർന്നാണ് റോഷി അഗസ്റ്റിന്‍, ഡോ. എന്‍ ജയരാജ് തുടങ്ങിയവർ വോട്ടെടുപ്പിൽ പങ്കെടുക്കാത്തത്. വോട്ടെടുപ്പിൽ നിന്ന് വിട്ട് നിൽക്കാൻ കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗം തീരുമാനിച്ചിരുന്നു. ഇത് പ്രകാരം കേരള കോൺഗ്രസിലെ എല്ലാ അംഗങ്ങൾക്കും വിപ്പ് നൽകിയിരുന്നു. എന്നാൽ റോഷി അഗസ്റ്റിൻ നൽകിയ ഈ വിപ്പ് അവഗണിച്ച് പി ജെ ജോസഫ്, മോൻസ് ജോസഫ് എന്നിവർ വോട്ട് രേഖപ്പെടുത്തി. കൊവിഡ് നിരീക്ഷണത്തിലുള്ള മന്ത്രി കെ ടി ജലീലും, പിഎക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നിരീക്ഷണത്തിൽ പോയ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിയും വോട്ട് രേഖപ്പെടുത്തി. ഇവർക്കായി പ്രത്യേക ക്രമീകരണം ഒരുക്കിയിരുന്നു. 130 വോട്ടുകളാണ് ഇന്ന് പോൾ ചെയ്‌തത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















