Kerala

ആർ ചന്ദ്രശേഖരനെ വിലക്കിയത്‌ ദൗർഭാഗ്യകരം: എം വി ജയരാജൻ

സെമിനാറിൽ പങ്കെടുക്കാൻ പയ്യന്നൂരിൽ അദ്ദേഹം എത്തിയെങ്കിലും പങ്കെടുക്കരുതെന്ന് കെപിസിസി പ്രസിഡന്റു തന്നെ നിർദേശിച്ചുവെന്നാണ്‌ മനസിലാക്കുന്നത്‌.

ആർ ചന്ദ്രശേഖരനെ വിലക്കിയത്‌ ദൗർഭാഗ്യകരം: എം വി ജയരാജൻ
X

പെരളശേരി: പാർടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരനെ കോൺഗ്രസ്‌ നേതൃത്വം വിലക്കിയത് ദൗർഭാഗ്യകരമാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു.

സെമിനാറിൽ പങ്കെടുക്കാൻ പയ്യന്നൂരിൽ അദ്ദേഹം എത്തിയെങ്കിലും പങ്കെടുക്കരുതെന്ന് കെപിസിസി പ്രസിഡന്റു തന്നെ നിർദേശിച്ചുവെന്നാണ്‌ മനസിലാക്കുന്നത്‌. സംഘാടകരോടും സെമിനാറിൽ പങ്കെടുക്കുന്നവരോടും ഇത്തരമൊരു അസാധാരണ സാഹചര്യമുണ്ടായതിൽ ഖേദം പ്രകടിപ്പിച്ചാണ്‌ അദ്ദേഹം മടങ്ങിയത്.

ജമാ അത്തെ ഇസ്ലാമി, ബിജെപി നേതാക്കളുമായടക്കം വേദിപങ്കിടുന്ന കോൺഗ്രസാണ് ഇത് ചെയ്യുന്നത്. കെ സുധാകരൻ ആർഎസ്‌എസ്‌ നേതാവ്‌ വത്സൻ തില്ലങ്കേരിയുമായി വേദി പങ്കിട്ടിട്ടുണ്ട്. ആശയ സംവാദങ്ങളുടെ വേദിയെപ്പോലും കോൺഗ്രസുകാർ ഭയക്കുന്നുവെന്നതിന്റെ തെളിവാണിത്. സംവാദങ്ങളെ ഭയക്കുകയും വിവാദങ്ങളുടെ പിന്നാലെ പോവുകയും ചെയ്യുന്ന കോൺഗ്രസിന് കേരളത്തിൽ ഉത്തർപ്രദേശിനേക്കാൾ വലിയ പതനമായിരിക്കും ഉണ്ടവുകയെന്നും എം വി ജയരാജൻ പറഞ്ഞു.

Next Story

RELATED STORIES

Share it