കോതമുക്കില്‍ സിപിഐ പ്രവര്‍ത്തകന് നേരേ വധശ്രമം; ആക്രമണത്തിന് പിന്നില്‍ സിപിഎമ്മെന്ന് ആരോപണം
BY NSH8 Nov 2020 4:55 PM GMT

X
NSH8 Nov 2020 4:55 PM GMT
പൊന്നാനി: വെളിയംകോട് പഞ്ചായത്തിലെ കോതമുക്കില്‍ സിപിഐ പ്രവര്‍ത്തകനുനേരേ വധശ്രമം. ഗുരുതര പരിക്കുകളോടെ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഐ നേതാവ് ബാലന്‍ ചെറോമലിനു നേരെയാണ് വധശ്രമമുണ്ടായത്. ഇയാളെ തലയ്ക്ക് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊടിത്തോരണങ്ങള്‍ സ്ഥാപിച്ചതും അഴിച്ചെടുത്തതുമായ തര്‍ക്കങ്ങളാണ് സംഘര്‍ഷത്തിന്ന് കാരണമായി പറയപ്പെടുന്നത്.
പരിക്കേറ്റ ബാലനെ വിദഗ്ധചികില്‍സയ്ക്കായി കുന്ദംകുളം റോയല്‍ ആശുപത്രിയിലേക്ക് മാറ്റി. പൊന്നാനി മണ്ഡലത്തില്‍ സിപിഐ- സിപിഎം ഭിന്നത രൂക്ഷമായി തുടരുകയാണ്. ഇതിന്റെ പേരില്‍ സീറ്റ് ചര്‍ച്ചകള്‍ പോലും വഴിമുട്ടിനില്‍ക്കുകയാണ്. അതിനിടയിലാണ് അക്രമണമുണ്ടായത്. സിപിഎം- പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സിപിഐ നേതാക്കള്‍ ആരോപിച്ചു.
Next Story
RELATED STORIES
ബിജെപി എംപിയുടെ 'തീവ്രവാദി' അധിക്ഷേപം; നടപടിയില്ലെങ്കില്‍...
22 Sep 2023 2:59 PM GMTജനതാദള്‍ (എസ്) എന്‍ഡിഎയില്‍ ചേര്‍ന്നു; തീരുമാനം കേരള ഘടകം തള്ളി
22 Sep 2023 2:04 PM GMTഏഷ്യന്‍ ഗെയിംസ്: അരുണാചല്‍ താരങ്ങള്‍ക്ക് ചൈനയുടെ വിലക്ക്
22 Sep 2023 11:13 AM GMTഎസി മൊയ്തീന്റെ പേര് പറഞ്ഞില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി;...
22 Sep 2023 10:56 AM GMT'മുല്ലാ തീവ്രവാദി, സുന്നത്ത് ചെയ്തവന്...'; ബിഎസ് പി എംപിക്കെതിരേ വിഷം ...
22 Sep 2023 10:29 AM GMTആരോഗ്യമന്ത്രിക്കെതിരെ അധിക്ഷേപവുമായി കെ എം ഷാജി
22 Sep 2023 8:52 AM GMT