ബോട്ടില്‍ ആളുകളെ കടത്തിയ കേസ്: മനുഷ്യക്കടത്ത് അടക്കമുളള വകുപ്പുകള്‍ ചേര്‍ത്തുള്ള അന്വേഷണം വേണമെന്ന് ഹൈക്കോടതി
ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കേണ്ട അത്ര ഗൗരവമുള്ള വിഷയമാണ്.ബോട്ടില്‍ കടത്തിയവരെ ചാര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനാണോ രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്നതിനാണോ അവയവങ്ങള്‍ എടുക്കുന്നതിനാണോ എന്നും അറിയേണ്ടതുണ്ടെന്നും കോടതി

കൊച്ചി: മുനമ്പത്ത് നിന്നും മല്‍സ്യബന്ധന ബോട്ടില്‍ വിദേശത്തേയ്ക്ക് ആളുകളെ കടത്തിയത് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കേണ്ട കേസാണെന്ന് ഹൈക്കോടതി. മനുഷ്യക്കടത്തു കേസിലെ മൂന്നാം പ്രതി അനില്‍കുമാര്‍ ഏഴാം പ്രതി രവി എന്നിവരുടെ ജാമ്യ ഹരജി പരിഗണിക്കവെ ആണ് ഹൈക്കോടതിയുടെ വാക്കാലുള്ള പരാമര്‍ശം.ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കേണ്ട അത്ര ഗൗരവമുള്ള വിഷയമാണ്. മനുഷ്യക്കടത്ത് അടക്കമുളള വകുപ്പുകള്‍ ചേര്‍ത്തുകൊണ്ടുള്ള അന്വേഷണമാണ് കേസില്‍ വേണ്ടത്.ബോട്ടില്‍ കടത്തിയവരെ ചാര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനാണോ രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്നതിനാണോ അവയവങ്ങള്‍ എടുക്കുന്നതിനാണോ എന്നും അറിയേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. കൂടുതല്‍ അന്വേഷണത്തിന് ശേഷം മനുഷ്യകടത്തിനുള്ള സെക്ഷന്‍ കൂടി ചേര്‍ത്ത് കേസ് എടുക്കുമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസ് വീണ്ടും പരിഗണിക്കുന്നതിനായി 25 ലേക്ക് മാറ്റി
RELATED STORIES
മോദിയുടെ കുടുംബപ്പേര് പരാമര്‍ശം: മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക്...
23 March 2023 6:23 AM GMTമാസപ്പിറവി ദൃശ്യമായി; കേരളത്തില്‍ റമദാന് വ്രതാരംഭം നാളെ
22 March 2023 2:04 PM GMTഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ട് എടികെ മോഹന്‍ ബഗാന്
18 March 2023 5:16 PM GMTബ്രഹ്മപുരം തീപിടിത്തം; കൊച്ചി കോര്പ്പറേഷന് 100 കോടി പിഴയിട്ട് ദേശീയ...
18 March 2023 7:57 AM GMTഹാഥ്റസ് കേസ്: അതീഖുര്റഹ്മാന് യുഎപിഎ കേസില്‍ ജാമ്യം
15 March 2023 3:33 PM GMTറെയില്‍വേ നിയമന അഴിമതിക്കേസ്; ലാലു പ്രസാദ് യാദവിനും കുടുംബത്തിനും...
15 March 2023 7:16 AM GMT