Big stories

മുല്ലപ്പെരിയാര്‍: കഴിഞ്ഞ 10 വര്‍ഷം കേസ് നടത്തിപ്പിനുള്‍പ്പെടെ കേരളം ചെലവാക്കിയത് 5.5 കോടിയിലേറെ

മുല്ലപ്പെരിയാര്‍: കഴിഞ്ഞ 10 വര്‍ഷം കേസ് നടത്തിപ്പിനുള്‍പ്പെടെ കേരളം ചെലവാക്കിയത് 5.5 കോടിയിലേറെ
X

കൊച്ചി: മുല്ലപ്പെരിയാര്‍ കേസ് നടത്തിപ്പിനായി കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ വക്കീല്‍ ഫീസും മറ്റ് അനുബന്ധ ചെലവുകള്‍ക്കുമായി സംസ്ഥാന സര്‍ക്കാര്‍ ചിലവഴിച്ചത് അഞ്ചരക്കോടയിലധികം രൂപയെന്ന് വിവരാവകാശ രേഖ. അന്തര്‍ സംസ്ഥാന നദീജല തര്‍ക്കവുമായി ബന്ധപ്പെട്ടുള്ള പേമെന്റൂുകള്‍ ഓഫിസ് ഓഫ് ദി ചീഫ് എന്‍ജിനീയര്‍, ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഡിസൈന്‍(ഐഡിആര്‍ബി) ഓഫിസില്‍ നിന്നു നല്‍കി തുടങ്ങിയത് 2009 മെയ് 15 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ്. ഇതു പ്രകാരം 2009 ഏപ്രില്‍ മാസം മുതലുള്ള പേമെന്റുകളാണ് ഈ ഓഫിസില്‍ നിന്നു നല്‍കിയ തുടങ്ങിയതെന്നും വിവരാവകാശ പ്രവര്‍ത്തകന്‍ രാജു വാഴക്കാലയക്ക് അധികൃതര്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു. 2009 മുതല്‍ 2018 സെപ്തംബര്‍ വരെ മുല്ലപ്പെരിയാര്‍ കേസുമായി ബന്ധപ്പെട്ട് നിലവില്‍ ലഭ്യമായ വിവരങ്ങളും രേഖകളും പ്രകാരം 5,65,42,049 രൂപയാണ് ആകെ ചെലവായിട്ടുള്ളത്. ഇതില്‍ വക്കീല്‍ ഫീസായി മാത്രം നല്‍കിയത് 4,31,60,753 കോടി രൂപയാണെന്നും വിവരാവകാശ രേഖ പ്രകാരം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു. യാത്രാ ചെലവായി 56,55,057 രൂപയാണ് നല്‍കിയിട്ടുള്ളത്. എംപവേര്‍ഡ് കമ്മിറ്റി വിസിറ്റ് ഫീസായി 58,34,739 രൂപയും ഓണറേറിയമായി 16,41,500 രൂപയും നല്‍കിയതായും അധികൃതര്‍ വ്യക്തമാക്കുന്നു. ഹരീഷ് സാല്‍വ-1,82,71,350 രൂപ,ജി പ്രകാശ്-10,42,549 രൂപ,മോഹന്‍ വി കട്ടാര്‍ക്കി-92,15,000 രൂപ,രാജീവ് ധവാന്‍-82,65,000 രൂപ,അപരാജിതാ സിംഗ്-6,05,000 രൂപ, വി ഗിരി-27,60,000 രൂപ, രമേഷ് ബാബു-22,76,854 രൂപ, പി പി റാവു-2,75,000 രൂപ, ഗായത്രി ഗോസ്വാമി-4,50,000 രൂപ എന്നിങ്ങനെയാണ് അഭിഭാഷകര്‍ക്കായി നല്‍കിയ ഫീസ് എന്നും മറുപടിയില്‍ വ്യക്തമാക്കുന്നു. മുല്ലപ്പെരിയാര്‍ കേസില്‍ ഹാജരായ അഭിഭാഷകര്‍ക്ക് ആര്‍ക്കും ഈ കാര്യാലയത്തില്‍ നിന്നു പണം നല്‍കാനില്ലെന്നും മറുപടിയില്‍ വ്യക്തമാക്കുന്നു. ഇന്ത്യയൊട്ടാകെ ചര്‍ച്ച ചെയ്ത സംഭവമാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് കേരളവും തമിഴ്‌നാടുമായി ഉണ്ടായ തര്‍ക്കം. കേരളത്തെ ആകെ പിടിച്ചു കുലുക്കിയ പ്രളയ സമയത്ത് പോലും മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ചര്‍ച്ചയായിരുന്നു. ഇപ്പോഴും തര്‍ക്ക വിഷയത്തില്‍ ശാശ്വതമായ പരിഹാരം കണ്ടെത്തിയിട്ടില്ല. 123 വര്‍ഷത്തിലധികം പഴക്കമുള്ള നിലവിലെ അണക്കെട്ടിന് പകരം പുതിയ അണക്കെട്ട് നിര്‍മാണത്തിന് മുന്‍ യൂഡിഎഫ് സര്‍ക്കാര്‍ മുന്‍കൈ എടുക്കുകയും തുടര്‍ന്ന് ഇത് സംബന്ധിച്ച് പദ്ധതി സമര്‍പ്പിക്കുകയും ചെയ്തുവെങ്കിലും ഫലം കണ്ടില്ല.



Next Story

RELATED STORIES

Share it