Kerala

50 വര്‍ഷത്തിനിടയില്‍ കണ്ണൂരിലും മലബാറിലും നടന്നിരിക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ പിണറായി വിജയന്റെ അറിവോടെയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

അമിത്ഷാ-മോഡി കൂട്ടുകെട്ടു പോലെയാണ്.കൊടിയേരി ബാലകൃഷ്ണന്‍-പിണറായി വിജയന്‍ കൂട്ടു കെട്ട് .രണ്ടു പേരും സ്റ്റാന്‍ലിസറ്റുകളുംക്രിമിനല്‍ മനസുള്ളവരും.സിപിഎം ഭീകര രാഷ്ട്രീയ പ്രസ്ഥാനം.എല്ലാ ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ പിണറായി വിജയന്‍ സര്‍ക്കാര്‍ നാളിതുവരെ 29 മനുഷ്യരെ ശരിയാക്കി. കൃപേഷിന്റെയും ശരതിന്റെയും കുടുംബങ്ങള്‍ക്ക് കെപിസിസി 10 ലക്ഷം രൂപ വീതം നല്‍കും. ഇതു കൂടാതെ ജനങ്ങളില്‍ നിന്നും പിരിവെടുത്ത് 15 ലക്ഷം രൂപ വീതം രണ്ടു കുടുംബങ്ങള്‍ക്കും നല്‍കും.കൃപേഷിന്റെ കുടുംബത്തിന് വീടു വെച്ചു നല്‍കും

50 വര്‍ഷത്തിനിടയില്‍ കണ്ണൂരിലും മലബാറിലും നടന്നിരിക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ പിണറായി വിജയന്റെ അറിവോടെയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
X

കൊച്ചി: കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ കണ്ണൂരിലും മലബാറിലും നടന്നിരിക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ പിണറായി വിജയന്റെ അറിവോടെയാണ് നടന്നിരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ജനമഹായാത്രയുടെ ഭാഗമായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ആസൂത്രിതമായി നടന്നിരിക്കുന്ന എല്ലാ കൊലപാതങ്ങളും പിണറായി വിജയന്റെ അറിവും സമ്മതത്തോടെയുമാണ് നടന്നിരിക്കുന്നതെന്നും അതല്ലെങ്കില്‍ കഴിഞ്ഞ അരനൂറ്റാണ്ടായി ഇക്കാര്യത്തില്‍ തുടരുന്ന മൗനം അവസാനിപ്പിക്കാന്‍ പിണറായി വിജയന്‍ തയാറാകണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.അമിത്ഷാ-മോഡി കൂട്ടുകെട്ടു പോലെയാണ്.കൊടിയേരി ബാലകൃഷ്ണന്‍-പിണറായി വിജയന്‍ കൂട്ടുകെട്ട്.ഇവര്‍ രണ്ടു പേരുംസ്റ്റാന്‍ലിസറ്റുകളാണെന്നു മാത്രമല്ല ക്രിമിനല്‍ മനസുള്ളവരാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. .സിപിഎം ഭീകര രാഷ്ട്രീയ പ്രസ്ഥാനമായി അധപതിച്ചിരിക്കുകയാണ്. സിപിഎമ്മിന്റെ പരിശീലനം ലഭിച്ച വാടക കൊലയാളികളാണ് കാസര്‍കോഡ് ഇരട്ടക്കൊലപതാകം നടത്തിയിരിക്കുന്നത്. സിപിഎമ്മിന്റെ അറിവും സമ്മതത്തോടും കൂടി ആസൂത്രിതമായിട്ടാണ് നടന്നിരിക്കുന്നത്.ആഭ്യന്തര വകുപ്പിന്റെ ഗുരുതരമായ വീഴ്ചയാണ് കൊലപാതകത്തിനു പിന്നില്‍ ഉണ്ടായിരിക്കുന്നത്.എല്ലാ ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ പിണറായി വിജയന്‍ സര്‍ക്കാര്‍ നാളിതുവരെ 29 മനുഷ്യരെ ശരിയാക്കിയതല്ലാതെ മറ്റൊന്നും സര്‍ക്കാരിന് അവകാശപ്പെടാനില്ലെന്നും മുല്ലപ്പളളി രാമചന്ദ്രന്‍ പറഞ്ഞു.

കാസര്‍കോഡ് കൃപേഷിനെയും ശരതിനെയും കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും പിടികൂടണം.കൊന്നവരെയും കൊല്ലിച്ചവരെയും പോലീസിന് വ്യക്തമായി അറിയാം അവരെ പിടികൂടാതെ സിപിഎം സാധാരണ ചെയ്യാറുള്ളതുപോലെ ഡമ്മി പ്രതികളെ ഹാജരാക്കാനാണ് ഈ കൊലപാതകത്തിലും പരിപാടിയിടുന്നതെങ്കില്‍ അത് ഒരു കാരണവശാലും കോണ്‍ഗ്രസ് അനുവദിക്കില്ല. പോലീസിന്റെ അന്വേഷണ രീതി എങ്ങനെയാണ് മുന്നോട്ടു പോകുന്നതെന്ന് നോക്കിയതിനു ശേഷം തൃപ്തികരമല്ലെങ്കില്‍ കേന്ദ്ര ഏജന്‍സിയെ അന്വേഷണം ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട കോണ്‍ഗ്രസ് രംഗത്തിറങ്ങും. നിസാരമായ പ്രദാശിക വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. വിഷയം കോണ്‍ഗ്രസിന്റെ തന്നെ ഒരു പ്രധാന അഭിഭാഷകന്‍ തന്നെ ഇടപെട്ട് പറഞ്ഞ് തീര്‍ക്കാന്‍ പല വട്ടം ശ്രമം നടത്തിയിരന്നു.തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി കൃപേഷും ശരതും ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് ഇതിന് നടപടിയെടുക്കാന്‍ തയാറായില്ല.അരിയില്‍ ഷുക്കൂര്‍ വധക്കേസിന്റെയും ടി പി ചന്ദ്രശേഖരന്‍ വധക്കേസിന്റെയും അന്വേഷണത്തില്‍ താന്‍ തൃപ്തനല്ലെന്നും ചോദ്യത്തിന് മറുപടിയായ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. രണ്ടു കേസിലും ഇനിയും പ്രതികളെ പിടികൂടാന്‍ ഉണ്ട്.കൊല്ലിച്ചവരുണ്ട്, ഗൂഡാലോചന നടത്തിയവരുണ്ട്. ഇവരൊന്നും നിയമത്തിനു മുന്നില്‍ വന്നിട്ടില്ല.രണ്ടു കൊലപാതകത്തിലും ഉന്നത സിപിഎം നേതാക്കള്‍ക്ക് ബന്ധമുണ്ട്.ഇത് സംബന്ധിച്ച് താന്‍ നേരത്തെ ഉന്നയിച്ച വാദത്തില്‍ നിന്നും ഒട്ടും പിന്നോട്ടു പോയിട്ടില്ല.ടി പി ചന്ദ്രശേഖന്‍ വധമുണ്ടായപ്പോള്‍ താന്‍ പറഞ്ഞതാണ് വല പൊട്ടിച്ച് വന്‍ സ്രാവുകള്‍ രക്ഷപെട്ടുവെന്ന്. ആ സയമത്ത് താന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്നു. ഉത്തരവാദിത്വത്തോടെയാണ് താന്‍ അത് പറഞ്ഞത്.താന്‍ അത് വെറുതെ പറഞ്ഞതല്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

തന്റെ പാര്‍ടി ഇനി അക്രമത്തിലേക്ക് പോകില്ലെന്ന് ആര്‍ജവത്തോടെ പറയാനാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറാകണം. കേരളത്തിനു പുറത്തുള്ള ഏജന്‍സി അന്വേഷിച്ചപ്പോള്‍ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി,സിപിഎം എംഎല്‍എ അടക്കം പ്രതിയാണെന്ന് കണ്ടെത്തി.സാധാരണ ഒരു കൊലപാതകം ഉണ്ടാകുമ്പോള്‍ ആത്മാലാപം നടത്തുന്ന സംസ്ഥാനത്തെ സാംസ്‌കാരിക നായകന്മാര്‍ എന്തുകൊണ്ടാണ് ഇപ്പോള്‍ മൗനം പാലിക്കുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ചോദിച്ചു.ഭരണകൂട ഭീകരതയക്ക് മുന്നില്‍ മുട്ടു മടക്കി നില്‍ക്കുന്ന സാഹിത്യ,സാംസ്‌കാരിക നായകന്മാരും എഴുത്തുകാരും ഈ ഭരണകൂട ഭീകരത അവസാനിപ്പിക്കാന്‍ മുന്നോട്ടു വരണം.ഹിംസയുടെ രാഷ്ട്രീയം അവസാനിപ്പിക്കണം.കോണ്‍ഗ്രസ് മുന്നോട്ടു വെയക്കുന്നതും ഇതാണ്. കാസര്‍കോഡ് പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്റെയും ശരതിന്റെയും കുടുംബങ്ങള്‍ക്ക് ജനമഹായാത്ര വഴി ലഭിച്ച 10 ലക്ഷം രൂപ വീതം കെപിസിസി നല്‍കും. ഇതു കൂടാതെ തന്റെയും രമേശ് ചെന്നിത്തലയുടെയും കുഞ്ഞാലിക്കുട്ടിയുടെയും നേതൃത്വത്തില്‍ നേരിട്ട് ജനങ്ങളില്‍ നിന്നും പിരിവെടുത്ത് 15 ലക്ഷം രൂപ വീതം രണ്ടു കുടുംബങ്ങള്‍ക്കും നല്‍കും. ഇതു കൂടാതെ കൃപേഷിന്റെ കുടുംബത്തിന് വീടു വെച്ചു നല്‍കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. .കാസര്‍കോഡ് കൊലപാതകത്തിന്റെ പേരില്‍ കോണ്‍ഗ്രസ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരുന്നില്ലെന്നും ചോദ്യത്തിന് മറുപടിയായി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.






Next Story

RELATED STORIES

Share it