എസ്എഫ്ഐ കാമ്പസുകളെ കലാപഭൂമിയാക്കി: മുല്ലപ്പള്ളി

അധോലോക ഗുണ്ടകളെയും സാമൂഹിക വിരുദ്ധന്‍മാരെയും വളര്‍ത്തിയെടുക്കുന്ന പരിശീലന കളരിയായി സിപിഎം കഴിഞ്ഞ കാല്‍നൂറ്റാണ്ടായി കലാശാലകളെ മാറ്റി. ഇവരില്‍ നിന്നാണ് ഏറിയപങ്കും മയക്കുമരുന്നു ലോബിയുടെ പങ്കാളികളായും വാടക കൊലയാളികളായും ഉയര്‍ന്നു വരുന്നത്.

എസ്എഫ്ഐ കാമ്പസുകളെ കലാപഭൂമിയാക്കി: മുല്ലപ്പള്ളി

തിരുവനന്തപുരം: സിപിഎമ്മിന്റെ വിദ്യാര്‍un സംഘടനയായ എസ്എഫ്ഐ കാമ്പസുകളെ കലാപഭൂമിയാക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തിരുവനന്തപുരം യൂmവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിക്ക് കുത്തേറ്റ സംഭവം ഞെട്ടിക്കുന്നതാണ്.

അധോലോക ഗുണ്ടകളെയും സാമൂഹിക വിരുദ്ധന്‍മാരെയും വളര്‍ത്തിയെടുക്കുന്ന പരിശീലന കളരിയായി സിപിഎം കഴിഞ്ഞ കാല്‍നൂറ്റാണ്ടായി കലാശാലകളെ മാറ്റി. ഇവരില്‍ നിന്നാണ് ഏറിയപങ്കും മയക്കുമരുന്നു ലോബിയുടെ പങ്കാളികളായും വാടക കൊലയാളികളായും ഉയര്‍ന്നു വരുന്നത്. ഇത് വളരെ ആപല്‍ക്കരമാണെന്ന വസ്തുത കേരളീയ പൊതുസമൂഹം തിരിച്ചറിയണം. കലാശാലകളില്‍ മിക്കവയും മയക്കുമരുന്നിന്റെ പിടിയിലാണ്. മാരക ആയുധങ്ങള്‍ സൂക്ഷിക്കുന്ന സുരക്ഷിത കേന്ദ്രങ്ങളായി സാമൂഹികവിരുദ്ധര്‍ കലാശാലകളെ മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇതേ കുറിച്ച് സിപിഎം നേതൃത്വത്തിന് എന്താണ് പറയാനുള്ളതെന്നും മുല്ലപ്പള്ളി ചോദിച്ചു.

യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ കുത്തിപരിക്കേല്‍പ്പിച്ച കേസിലെ പ്രതി ഇതിനും മുമ്പും പോലിസുകാരെ മര്‍ദ്ദിച്ച കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളതാണെന്നാണ് പറയപ്പെടുന്നത്. അന്ന് ഇയാള്‍ക്ക് സംരക്ഷണം നല്‍കിയത് സിപിഎമ്മും. ഭരണത്തിന്റെ തണലില്‍ എന്തുമാകാമെന്ന ധൈര്യമാണ് ഇത്തരം പ്രവര്‍ത്തികളിലേക്ക് എസ്എഫ്ഐക്കാരെ കൊണ്ടെത്തിക്കുന്നത്. വിദ്യാര്‍ഥിയെ കുത്തിപരിക്കേല്‍പ്പിച്ച മുഴുവന്‍ പ്രതികളെയും എത്രയും വേഗം പിടികൂടി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top