- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മോദിയുടെ പിൻഗാമിയായി പിണറായി വിജയൻ മാറി: മുല്ലപ്പള്ളി
പോലിസ് രാജാണ് സംസ്ഥാനത്ത്. ഇതിന്റെ പേരാണ് ഫാസിസം.

തിരുവനന്തപുരം: ജെഎൻയുവിലെ വിദ്യാർത്ഥികളെ മോദിയുടെ പോലിസ് വേട്ടയാടുന്ന അതേ പാതയിലാണ് കേരളത്തിൽ പിണറായി വിജയന്റെ പോലിസ് വിദ്യാർത്ഥികളോടും ജനപ്രതിനിധികളോടും പെരുമാറുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പോലിസ് മർദ്ദനത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കെ.എസ്.യു പ്രവർത്തകരേയും ഷാഫി പറമ്പിൽ എംഎൽഎയും സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സമാധാനപരമായി സമരം ചെയ്ത കെ.എസ്.യു വിദ്യാർത്ഥികളേയും എംഎൽഎയേയും മൃഗീയമായി തല്ലിചതച്ച നടപടി ഒരിക്കലും അംഗീകരിക്കാനാവില്ല. ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകിയാണ് അധികാരത്തിലെത്തിയതെന്ന് പറയുന്ന മുഖ്യമന്ത്രി സമരക്കാരോട് അദ്ദേഹത്തിന്റെ പോലിസ് എന്തിനാണ് ഈ ക്രൂരത കാട്ടിയതെന്ന് വിശദീകരിക്കണം. പോലിസ് രാജാണ് സംസ്ഥാനത്ത്. ഇതിന്റെ പേരാണ് ഫാസിസം. മോദിയുടെ പിൻഗാമിയായി പിണറായി വിജയൻ മാറി. ശക്തമായ പ്രതിഷേധം കോൺഗ്രസിന്റെ നേതൃത്വത്തിൽ ഉണ്ടാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
കേരളാ വാഴ്‌സിറ്റിയിലെ മാര്‍ക്ക് കുംഭകോണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു. പ്രവര്‍ത്തകര്‍ നടത്തിയ സമരത്തില്‍ പോലിസ് ഭീകരമായ മര്‍ദ്ദനമുറ അഴിച്ചുവിട്ട സംഭവം കിരാത നടപടിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
തികച്ചും സമാധാനപരമായി സമരം നടത്തിയ പ്രവര്‍ത്തകര്‍ക്കെതിരെ പോലിസ് ബോധപൂര്‍വ്വം അക്രമം അഴിച്ചുവിടുകയായിരുന്നു. സംഭവത്തില്‍ കുറ്റക്കാരായ പോലിസുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















