Kerala

കോട്ടയത്ത് കൊവിഡ് ബാധിച്ച കുട്ടിയുടെ അമ്മയുടെ പരിശോധനാഫലവും പോസിറ്റീവ്

397 പേര്‍ക്ക് പുതുതായി ഇന്ന് ക്വാറന്റൈന്‍ നിര്‍ദേശിച്ചു. ഇതില്‍ 45 പേര്‍ വിദേശത്തുനിന്നും 323 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്.

കോട്ടയത്ത് കൊവിഡ് ബാധിച്ച കുട്ടിയുടെ അമ്മയുടെ പരിശോധനാഫലവും പോസിറ്റീവ്
X

കോട്ടയം: ജില്ലയില്‍ ഒരാള്‍ക്കുകൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. വൈറസ് ബാധിച്ച് ചൊവ്വാഴ്ച കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രണ്ടുവയസുകാരന്റെ അമ്മയുടെ സാംപിള്‍ പരിശോധനാ ഫലമാണ് പോസിറ്റീവായത്. ഗര്‍ഭിണിയായ ഇവര്‍ നിലവില്‍ കുട്ടിക്കൊപ്പം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. മെയ് ഒമ്പതിന് കുവൈത്തില്‍നിന്ന് വന്ന വിമാനത്തിലാണ് ഉഴവൂര്‍ സ്വദേശിനിയായ യുവതിയും കുട്ടിയും നാട്ടിലെത്തിയത്. രണ്ടുപേരുടെയും സാംപിള്‍ ഒരേ ദിവസമാണ് ശേഖരിച്ചത്.

കുട്ടിക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും യുവതിയുടെ ആദ്യപരിശോധന അപൂര്‍ണമായതിനെത്തുടര്‍ന്ന് സാംപിള്‍ വീണ്ടും ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം രണ്ടായി. ഇന്ന് ഒരാളെക്കൂടി ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. രണ്ടുപേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ആകെ ജില്ലയില്‍ രോഗമുക്തരായവര്‍ 20 പേരാണ്. ഇന്ന് 64 പേരെ ക്വാറന്റൈനില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നാലുപേരെ ആശുപത്രി നിരീക്ഷണത്തില്‍നിന്നും ഒഴിവാക്കി.

397 പേര്‍ക്ക് പുതുതായി ഇന്ന് ക്വാറന്റൈന്‍ നിര്‍ദേശിച്ചു. ഇതില്‍ 45 പേര്‍ വിദേശത്തുനിന്നും 323 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. ജില്ലയില്‍ വിദേശത്തുനിന്നെത്തി. 204 പേരും മറ്റ് സംസ്ഥാനങ്ങളില്‍നിന്നെത്തിയ 1,367 പേരും ഉള്‍പ്പടെ 1,639 പേരാണ് ക്വാറന്റൈനില്‍ കഴിയുന്നത്. ഇന്ന് ഫലം വന്ന 74 ഫലങ്ങളില്‍ ഒന്നാണ് പോസിറ്റീവായത്. 20 സാംപിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it