സംസ്ഥാനത്ത് ഇതുവരെ കൊവിഡ് വാക്സിന് സ്വീകരിച്ചത് രണ്ടുലക്ഷത്തിലധികം പേര്
എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ (6786) വാക്സിന് സ്വീകരിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ 2,28,930 ആരോഗ്യപ്രവര്‍ത്തകരാണ് കൊവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ (6786) വാക്സിന് സ്വീകരിച്ചത്. ആലപ്പുഴ 1351, എറണാകുളം 6786, കണ്ണൂര്‍ 2753, കൊല്ലം 1626, കോട്ടയം 2645, കോഴിക്കോട് 3536, മലപ്പുറം 2205, പാലക്കാട് 1938, പത്തനംതിട്ട 964, തിരുവനന്തപുരം 3426, തൃശൂര്‍ 3096, വയനാട് 579 എന്നിങ്ങനെയാണ് ഇന്ന് വാക്സിന് സ്വീകരിച്ചവരുടെ എണ്ണം.
ചൊവ്വാഴ്ച 30,905 ആരോഗ്യപ്രവര്‍ത്തകര്‍ വാക്സിനേഷന് സ്വീകരിച്ചു. 452 വാക്സിനേഷന് കേന്ദ്രങ്ങളിലാണ് ചൊവ്വാഴ്ച വാക്സിന് കുത്തിവയ്പ്പ് ഉണ്ടായിരുന്നത്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ (91) വാക്സിനേഷന് കേന്ദ്രങ്ങളുണ്ടായിരുന്നത്. ആലപ്പുഴ 21, എറണാകുളം 91, കണ്ണൂര്‍ 37, കൊല്ലം 25, കോട്ടയം 38, കോഴിക്കോട് 43, മലപ്പുറം 31, പാലക്കാട് 26, പത്തനംതിട്ട 31, തിരുവനന്തപുരം 54, തൃശൂര്‍ 45, വയനാട് 10 എന്നിങ്ങനെയാണ് കൊവിഡ് വാക്സിനേഷന് കേന്ദ്രങ്ങളുടെ എണ്ണം.
RELATED STORIES
ജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMTവെറ്ററിനറി സർവ്വകലാശാല മുൻ വിസിയുടെ സസ്പെൻഷൻ: ഗവർണറുടെ നടപടി ഹൈക്കോടതി ...
25 April 2024 10:50 AM GMT