Big stories

മലബാറിലേക്ക് കൂടുതല്‍ ഹയര്‍സെക്കന്‍ഡറി ബാച്ചുകൾ അനുവദിച്ചു

2019-20 അദ്ധ്യയനവര്‍ഷം ഒരു വിദ്യാര്‍ഥി പോലും പ്രവേശനം നേടാത്ത ഹയര്‍ സെക്കന്‍ഡറി ബാച്ചുകള്‍ നിബന്ധനകള്‍ക്ക് വിധേയമായി മറ്റു സ്‌കൂളുകളിലേക്ക് മാറ്റിയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. ബാച്ച് മാറ്റം താല്‍ക്കാലികമായിരിക്കും.

മലബാറിലേക്ക് കൂടുതല്‍ ഹയര്‍സെക്കന്‍ഡറി ബാച്ചുകൾ അനുവദിച്ചു
X

തിരുവനന്തപുരം: സീറ്റുകളുടെ കുറവു മൂലം പ്ലസ് വണ്‍ പ്രവേശനം ലഭിക്കാത്ത കുട്ടികള്‍ക്ക് ആശ്വാസം നല്‍കി വടക്കന്‍ ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി തെക്കന്‍ ജില്ലകളില്‍ നിന്നും കൂടുതല്‍ ബാച്ചുകള്‍ അനുവദിച്ചു.

2019-20 അദ്ധ്യയനവര്‍ഷം ഒരു വിദ്യാര്‍ഥി പോലും പ്രവേശനം നേടാത്ത ഹയര്‍ സെക്കന്‍ഡറി ബാച്ചുകള്‍ നിബന്ധനകള്‍ക്ക് വിധേയമായി മറ്റു സ്‌കൂളുകളിലേക്ക് മാറ്റിയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. ബാച്ചുമാറ്റം താല്‍ക്കാലികമായിരിക്കും. ബാച്ചുകള്‍ മാറ്റപ്പെടുന്ന സ്‌കൂളുകളില്‍ അടുത്ത രണ്ടുവര്‍ഷവും ഒരു ബാച്ചില്‍ താഴെ വിദ്യാര്‍ത്ഥികളാണ് പ്രവേശനം നേടുന്നതെങ്കില്‍ ബാച്ചുമാറ്റം സ്ഥിരപ്പെടുത്തും.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സയന്‍സ് ബാച്ച് മലപ്പുറം അരീക്കോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കും കൊമേഴ്സ് ബാച്ച് മലപ്പുറം കരുവാരക്കുണ്ട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കും മാറ്റി. പത്തനംതിട്ട കടപ്ര കണ്ണശ സ്മാരക ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സയന്‍സ് ബാച്ച് മലപ്പുറം, മക്കരപറമ്പ് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് മാറ്റി. പത്തനംതിട്ട, റാന്നി ഇടമുറി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സയന്‍സ് ബാച്ച് മലപ്പുറം പൂക്കോട്ടുംപാടം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കും ആലപ്പുഴ, കിടങ്ങറ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സയന്‍സ് ബാച്ച് മലപ്പുറം മാറഞ്ചേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കും മാറ്റി.

ചെങ്ങന്നൂര്‍, അങ്ങാടിക്കല്‍ സൗത്ത് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സയന്‍സ് ബാച്ച് താനൂര്‍, ദേവധാര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കും ഇടുക്കി വട്ടവട ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സയന്‍സ് ബാച്ച് മലപ്പുറം പട്ടിക്കാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കും മാറ്റി.

പിറവം, നാമക്കുഴി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സയന്‍സ് ബാച്ച് എടപ്പാള്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കും തൃശൂര്‍ നാട്ടിക ഗവണ്‍മെന്റ് ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സയന്‍സ് ബാച്ച് കുറ്റിപ്പുറം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കും, കണ്ണൂര്‍ ചുഴലി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സയന്‍സ് ബാച്ച് കാസര്‍ഗോഡ് ചന്ദ്രഗിരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കും മാറ്റി. കസബ, മാലോത്ത് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സയന്‍സ് ബാച്ച് പെരിയ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കും കാസര്‍ഗോഡ് പാണ്ടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹ്യൂമാനിറ്റീസ് ബാച്ച് വയനാട് കണിയാമ്പറ്റ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കും പുനഃക്രമീകരിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it