Kerala

സംസ്ഥാനത്ത് 39 ആഭ്യന്തര വിമാന സർവീസുകൾ പുതുതായി ആരംഭിക്കും

തിരുവനന്തപുരത്ത് നിന്ന് മാത്രം 23 സർവീസുകൾ നടത്തും. എയർ ഇന്ത്യ - 1, സ്പൈസ് ജെറ്റ് - 8, എയർ ഏഷ്യ- 7, വിസ്താര -1, ഗോ എയർ - 22 എന്നിങ്ങനെയാവും സർവീസുകൾ.

സംസ്ഥാനത്ത് 39 ആഭ്യന്തര വിമാന സർവീസുകൾ പുതുതായി ആരംഭിക്കും
X

തിരുവനന്തപുരം: കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്ന് 39 ആഭ്യന്തര സർവീസുകൾ പുതുതായി ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വിളിച്ച എയർലൈൻ മേധാവികളുടെ യോഗത്തിന്റെ അടിസ്ഥാനത്തിലാണിത്.

എയർലൈൻ ഓപ്പറേറ്റേഴ്സ് സംസ്ഥാന സർക്കാരിനെ ഇക്കാര്യം അറിയിച്ചു. ഇത്രയും സർവീസിനായി മൊത്തം 22 വിമാനങ്ങൾ ഉണ്ടാവും. തിരുവനന്തപുരത്ത് നിന്ന് മാത്രം 23 സർവീസുകൾ നടത്തും. എയർ ഇന്ത്യ - 1, സ്പൈസ് ജെറ്റ് - 8, എയർ ഏഷ്യ- 7, വിസ്താര -1, ഗോ എയർ - 22 എന്നിങ്ങനെയാവും സർവീസുകൾ.

ഇന്ധന നികുതിയുമായി ബന്ധപ്പെട്ട തീരുമാനത്തിന് വിധേയമായാണ് ഇൻഡിഗോയുടെ മൂന്ന് ഫ്ളൈറ്റുകൾ ആരംഭിക്കുക.

Next Story

RELATED STORIES

Share it