Kerala

മൂന്നാറില്‍ പഞ്ചായത്തിന്റെ കെട്ടിട നിര്‍മാണം പൂര്‍ത്തിയാകാറായപ്പോള്‍ സ്റ്റോപ് മെമ്മോ നല്‍കിയതിനു പിന്നില്‍ ദുരുഹതയെന്ന് മന്ത്രി എം എം മണി

മൂന്നാറിലെ നിര്‍മാണ പ്രവര്‍ത്തനം നടത്തിയിരുന്നത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പഞ്ചാത്തായിരുന്നുവെന്ന് മന്ത്രി എം എം മണി.കോണ്‍ഗ്രസിന്റെ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും എല്ലാം ചേര്‍ന്നായിരുന്നു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്.അവിടെ മാസങ്ങളായി നിര്‍മാണം നടന്നുവരികയായിരുന്നു.നിര്‍മാണം തീരാറായപ്പോഴാണ് ഇവര്‍ പോയി ഇടപെടുകയും പ്രശ്‌നം ഉണ്ടാകുകയും ചെയ്തിരിക്കുന്നത്

മൂന്നാറില്‍ പഞ്ചായത്തിന്റെ കെട്ടിട നിര്‍മാണം പൂര്‍ത്തിയാകാറായപ്പോള്‍ സ്റ്റോപ് മെമ്മോ നല്‍കിയതിനു പിന്നില്‍ ദുരുഹതയെന്ന് മന്ത്രി എം എം മണി
X

കൊച്ചി: മൂന്നാറില്‍ പഞ്ചായത്തിന്റെ കെട്ടിട നിര്‍മാണം ഹൈക്കോടതി സ്‌റ്റേ ചെയ്തതിനു പിന്നാലെ റവന്യു വകുപ്പിന്റെ നടപടിക്കെതിരെ വിമര്‍ശനവുമായി മന്ത്രി എം എം മണി രംഗത്ത്. മൂന്നാറിലെ നിര്‍മാണ പ്രവര്‍ത്തനം നടത്തിയിരുന്നത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്തായിരുന്നുവെന്ന് മന്ത്രി എം എം മണി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.കോണ്‍ഗ്രസിന്റെ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും എല്ലാം ചേര്‍ന്നായിരുന്നു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്.അവിടെ മാസങ്ങളായി നിര്‍മാണം നടന്നുവരികയായിരുന്നു.നിര്‍മാണം തീരാറയപ്പോഴാണ് ഇവര്‍ പോയി ഇടപെടുകയും പ്രശ്‌നം ഉണ്ടാകുകയും ചെയ്തിരിക്കുന്നത്.അതു വരെ സ്‌റ്റോപ് മെമ്മോ കൊടുക്കാതിരുന്നതിനു പിന്നില്‍ എന്തോ ഒരു ദുരൂഹതയുണ്ടെന്നും മന്ത്രി എം എം മണി പറഞ്ഞു.ഇത് സംബന്ധിച്ച് അന്വേഷണം വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപെടുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് താന്‍ മാധ്യമ പ്രവര്‍ത്തകരോട് പറയേണ്ട ആവശ്യമില്ലെന്നും സര്‍്ക്കാരിനോട് പറഞ്ഞാല്‍ പോരെയെന്നുമായിരുന്നു മന്ത്രിയുടെ മറുപടി.അവര്‍ വിളിച്ചതിനെ തുടര്‍ന്നാണ് എസ് രാജേന്ദ്രന്‍ എംഎല്‍എ അവിടെ പോയത്. എംഎല്‍എ സബ് കലക്ടര്‍ക്കെതിരെ നടത്തിയ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്നും മന്ത്രി എം എം മണി പറഞ്ഞു.

Next Story

RELATED STORIES

Share it