എസ് രാജേന്ദ്രന്‍ എംഎല്‍എ സബ് കലക്ടര്‍ രേണു രാജിനെ അധിക്ഷേപിച്ചെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം.

ഷോപ്പിംഗ് കോംപ്ലക്‌സ് കെട്ടിട നിര്‍മ്മാണം അനധികൃതമല്ല എന്നും, സബ്ബ് കലക്ടര്‍ പറയുന്നത് ശരിയല്ലയെന്നുമുള്ള എം എല്‍എ യുടെ നിലപാട് അനധികൃത നിര്‍മ്മാണം തുടരാന്‍ കാരണമായെന്നും നിലവിലുള്ള കോടതി ഉത്തരവിന്റെ നഗ്‌നമായ ലംഘനമാണെന്നും സത്യവാങ്ങ്മൂലത്തില്‍ പറയുന്നു.

എസ് രാജേന്ദ്രന്‍ എംഎല്‍എ സബ് കലക്ടര്‍ രേണു രാജിനെ അധിക്ഷേപിച്ചെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം.

കൊച്ചി: എംഎല്‍എ എസ് രാജേന്ദ്രന്‍ സബ് കലക്ടര്‍ രേണു രാജിനെ മോശമായ ഭാഷയില്‍ അധിക്ഷേപിച്ചെന്ന് വ്യക്തമാക്കി ഹൈക്കോടതിയില്‍ സത്യവാങ്മൂലം. മൂന്നാര്‍ പഞ്ചായത്തിലെ ഷോപ്പിംഗ് കോംപ്ലക്‌സ് കെട്ടിട നിര്‍മ്മാണം അനധികൃതമല്ല എന്നും, സബ്ബ് കലക്ടര്‍ പറയുന്നത് ശരിയല്ലയെന്നുമുള്ള എം എല്‍എ യുടെ നിലപാട് അനധികൃത നിര്‍മ്മാണം തുടരാന്‍ കാരണമായെന്നും നിലവിലുള്ള കോടതി ഉത്തരവിന്റെ നഗ്‌നമായ ലംഘനമാണെന്നും സത്യവാങ്ങ്മൂലത്തില്‍ പറയുന്നു.മാധ്യമങ്ങള്‍ക്കും, നാട്ടുകാര്‍ക്കും മുമ്പില്‍ വെച്ച് സബ്ബ് കലകടറെ മോശമായ ഭാഷയില്‍ എംഎല്‍എ അധിക്ഷേപിച്ചെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. അനധികൃത നിര്‍മാണം പരിശോധിക്കാനെത്തിയ റവന്യു പോലീസ് സംഘത്തെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേരത്വത്തില്‍ തടഞ്ഞപ്പോള്‍ എംഎല്‍ എ സ്ഥലത്ത് ഉണ്ടായിരുന്നുവെന്നും അനധികൃത നിര്‍മ്മാണം തുടര്‍ന്നുവെന്നും അഡീഷണല്‍ എ ജി കോടതിയില്‍ ബോധിപ്പിച്ചു.

RELATED STORIES

Share it
Top