Kerala

മൂലം വള്ളംകളി; ചമ്പക്കുളം ചുണ്ടന് കിരീടം

മൂന്നു വള്ളങ്ങള്‍ വീതം മൽസരിച്ച മൂന്നു ഹീറ്റ്‌സുകളിലെ ഒന്നാം സ്ഥാനക്കാരാണ് കലാശപ്പോരാട്ടത്തിനിറങ്ങിയത്.

മൂലം വള്ളംകളി; ചമ്പക്കുളം ചുണ്ടന് കിരീടം
X

ആലപ്പുഴ: ചമ്പക്കുളം മൂലം വള്ളംകളിയില്‍ കേരള പോലീസ് ടീം തുഴഞ്ഞ ചമ്പക്കുളം ചൂണ്ടന് കീരിടം. ഒന്‍പതു ചുണ്ടന്‍ വള്ളങ്ങള്‍ മാറ്റുരച്ച ജലോൽസവത്തിലാണ് ചമ്പക്കുളം മുണ്ടക്കല്‍ എം സി കുഞ്ചപ്പന്‍ നയിച്ച ചമ്പക്കുളം ചുണ്ടന്‍ രാജപ്രമുഖന്‍ ട്രോഫി സ്വന്തമാക്കിയത്. നടുഭാഗം ചുണ്ടന്‍ രണ്ടാം സ്ഥാനവും കാരിച്ചാല്‍ ചുണ്ടന്‍ മൂന്നാം സ്ഥാനവും നേടി.

മൂന്നു വള്ളങ്ങള്‍ വീതം മൽസരിച്ച മൂന്നു ഹീറ്റ്‌സുകളിലെ ഒന്നാം സ്ഥാനക്കാരാണ് കലാശപ്പോരാട്ടത്തിനിറങ്ങിയത്. കൊടിക്കുന്നില്‍ സുരേഷ് എംപി വള്ളംകളി ഉദ്ഘാടനം ചെയ്തു. തോമസ് കെ തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ ഡോ. രേണു രാജ് പതാക ഉയര്‍ത്തി.

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ ട്രോഫി സമ്മാനിച്ചു. ജില്ലാ പോലിസ് മേധാവി ജി ജയദേവ്, മൂലം ജലോൽസവ സമിതി ചെയർമാനായ സബ് കലക്ടർ സൂരജ് ഷാജി, ജനറൽ കൺവീനറായ കുട്ടനാട് തഹസിൽദാർ എസ് അൻവർ തുടങ്ങിയവർ പങ്കെടുത്തു.

Next Story

RELATED STORIES

Share it