- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മോണ്‍സന്‍ കേസില്‍ ആരോപണവിധേയനായ അസിസ്റ്റന്റ് കമ്മീഷണർ ലാല്‍ജിക്ക് പ്രൊമോഷൻ
മോണ്‍സന്റെ മുന്‍ ഡ്രൈവർ അജിത്തിനെ പി ശ്രീകുമാര്‍ ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്.

കൊച്ചി: മോണ്‍സന്‍ കേസില്‍ ആരോപണവിധേയനായ എറണാകുളം സെന്‍ട്രല്‍ എ സി ലാല്‍ജിക്ക് പ്രൊമോഷനോടെയുള്ള നിയമനം. എറണാകുളം റൂറല്‍ അഡീഷണല്‍ എസ്പിയായാണ് ലാല്‍ജിയുടെ പുതിയ നിയമനം. അതേസമയം മോണ്‍സന്‍ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന ചേര്‍ത്തല സിഐയെ സ്ഥലംമാറ്റി. ചേര്‍ത്തല സിഐ പി ശ്രീകുമാറിനെയാണ് പാലക്കാട് ക്രൈംബ്രാഞ്ചിലേക്ക് സ്ഥലംമാറ്റിയത്.
മോണ്‍സന്റെ മുന്‍ ഡ്രൈവർ അജിത്തിനെ പി ശ്രീകുമാര്‍ ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്. അജിത്തിനെതിരേ മോണ്‍സന്‍ ചേര്‍ത്തല പോലിസില്‍ നേരത്തെ പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് സ്റ്റേഷനില്‍ വരാന്‍ ആവശ്യപ്പെട്ട് സിഐ ശ്രീകുമാര്‍ അജിത്തിനെ ഭീഷണിപ്പെടുത്തിയത്.
മോണ്‍സന്‍ മാവുങ്കലിന്റെ കടലാസ് കമ്പനിയായ കലിങ്ക കല്ല്യാണ്‍ പ്രൈവറ്റ് ലിമിറ്റഡിനെ സംബന്ധിച്ചുള്ള അന്വേഷണവും ക്രൈംബ്രാഞ്ച് വ്യാപിപ്പിച്ചിട്ടുണ്ട്. കമ്പനിയില്‍ മോണ്‍സന്റെ പങ്കാളികളെന്ന് കരുതുന്നവരുടെ ചിത്രങ്ങള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. ഇവരില്‍നിന്ന് വിവരങ്ങള്‍ തേടാനാണ് അന്വേഷണസംഘത്തിന്റെ ശ്രമം.
മോണ്‍സന്‍ തന്റെ ലാപ്‌ടോപ്പില്‍നിന്നുള്ള വിവരങ്ങള്‍ ഡിലീറ്റ് ചെയ്തതായാണ് അന്വേഷണസംഘം പറയുന്നത്. ഇതില്‍ പല ഡിജിറ്റല്‍ തെളിവുകളും ഉള്‍പ്പെട്ടിട്ടുണ്ടെന്നും സൂചനയുണ്ട്. അതിനാല്‍ ലാപ്‌ടോപ്പില്‍ നിന്നുള്ള വിവരങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















