പ്രധാനമന്ത്രി 27 ന് കൊച്ചിയില്‍; അതിഥികള്‍ കാറിന്റെ റിമോട്ട് കണ്‍ട്രോള്‍ താക്കോലുകള്‍ കൊണ്ടുവരരുതെന്ന് നിര്‍ദേശം
കര്‍ശന സുരക്ഷയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് ഒരുക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താനുള്ള യോഗം എസ്പിജി ഐജി അലോക് ശര്‍മ്മയുടെ നേതൃത്വത്തില്‍ നടന്നു.
BY TMY25 Jan 2019 2:32 AM GMT

X
TMY25 Jan 2019 2:32 AM GMT
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി 27 ന് കൊച്ചിയിലെത്തും. കര്‍ശന സുരക്ഷയാണ് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രിക്കായി ഒരുക്കുന്നത്. ഉച്ചയ്ക്ക് 1.55 ന് കൊച്ചി നാവിക വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്ടറില്‍ രാജഗിരി കോളജ് മൈതാനത്തിറങ്ങും. അവിടെ നിന്ന് റോഡ് മാര്‍ഗം കൊച്ചി റിഫൈനറിയിലെത്തുന്ന പ്രധാനമന്ത്രി ബിപിസിഎല്ലിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. റിഫൈനറിയുടെ മെയിന്‍ കണ്‍ട്രോള്‍ കണ്‍സോള്‍ സന്ദര്‍ശിക്കുകയും തുടര്‍ന്ന് ഉച്ചയ്ക്ക് 2.35ന് റിഫൈനറിക്കു സമീപം തയ്യാറാക്കിയ പ്രധാനവേദിയില്‍ ബിപിസിഎലിന്റെ ഇന്റഗ്രേറ്റഡ് റിഫൈനറി എക്‌സ്പാന്‍ഷന്‍ കോംപല്‍ക്‌സ് നാടിന് സമര്‍പ്പിക്കുകയും ചെയ്യും. പുതിയ പെട്രോ കെമിക്കല്‍ കോപല്‍ക്‌സിന്റെയും, ഏറ്റുമാനൂര്‍ സ്‌കില്‍ ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെയും ശിലാസ്ഥാപനം, എല്‍പിജി ബോട്ട്‌ലിംഗ് പ്ലാന്റിന്റെ സ്‌റ്റോറേജ് ഫെസിലിറ്റി ഉദ്ഘാടനം എന്നീ ചടങ്ങുകളും വേദിയില്‍ നടക്കും.റിഫൈനറിയിലെ ചടങ്ങിനു ശേഷം 3.30 ന് പ്രധാനമന്ത്രി തൃശൂര്‍ക്ക് തിരിക്കും. തിരികെ 5.45 ന് കൊച്ചി നാവിക വിമാനത്താവളത്തിലെത്തി പ്രത്യേക വിമാനത്തില്‍ ഡല്‍ഹിക്ക് പോകും. കര്‍ശന സുരക്ഷയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് ഒരുക്കുന്നത്. അതിഥികള്‍ വേദിയിലേക്ക് കാറിന്റെ റിമോട്ട് കണ്‍ട്രോള്‍ താക്കോലുകള്‍ കൊണ്ടുവരരുത്. അവ പ്രവേശന കവാടത്തിലെ ക്‌ളോക്ക് റൂമില്‍ ഏല്‍പിക്കണമെന്നാണ് നിര്‍ദേശം. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താനുള്ള യോഗം എസ്പിജി ഐജി അലോക് ശര്‍മ്മയുടെ നേതൃത്വത്തില്‍ നടന്നു. ജില്ല കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശ്, ഡിസിപി ഡോ ജെ ഹിമേന്ദ്രനാഥ്, ബിപിസിഎല്‍ കൊച്ചി റിഫൈനറി എക്‌സി ഡയറക്ടര്‍ പ്രസാദ് കെ പണിക്കര്‍, സബ്കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്, ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍.കെ. കുട്ടപ്പന്‍, ഫയര്‍ ഫോഴ്‌സ,് സിഐഎസ്എഫ്, വിവിധ വകുപ്പ് ജീവനക്കാര്‍ യോഗത്തില്‍ പങ്കെടുത്തു.
Next Story
RELATED STORIES
പോപുലര്‍ ഫ്രണ്ട് നിരോധനം: കേന്ദ്രതീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണല്‍
21 March 2023 1:48 PM GMTവാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഡിവൈഎഫ്ഐ നേതാവ്...
21 March 2023 11:51 AM GMTകര്‍ണാടകയില്‍ മുതിര്‍ന്ന ബിജെപി നേതാവ് രാജിവച്ച് കോണ്‍ഗ്രസിലേക്ക്
21 March 2023 9:58 AM GMTനിയമസഭയിലെ കൈയാങ്കളി: ഭരണ-പ്രതിപക്ഷ കക്ഷികള്‍ ജനാധിപത്യത്തെ...
15 March 2023 2:54 PM GMTഞെളിയന്‍പറമ്പ്: എസ് ഡിപിഐ ജില്ലാ കലക്ടര്‍ക്ക് ഹരജി നല്കി
15 March 2023 10:16 AM GMTഒരേ ഗ്രൂപ്പില്‍ ഉംറ ചെയ്യാനെത്തിയ മലയാളി വനിതകള്‍ നാട്ടിലേക്ക്...
15 March 2023 8:30 AM GMT