Kerala

മോഡറേഷൻ തിരിമറി: സസ്പെന്‍റ് ചെയ്‌ത ഡെപ്യൂട്ടി രജിസ്ട്രാറെ തിരിച്ചെടുത്തു

സോഫ്റ്റ്‌ വെയർ അപാകതയാണ് മോഡറേഷൻ രേഖപ്പെടുത്തിയതിലെ പിഴവുകൾക്ക് കാരണമെന്ന് ബോധ്യപ്പെട്ടതിനാലാണ് സസ്പെൻഷൻ പിൻവലിക്കുന്നതെന്ന് സർവകലാശാല വിശദീകരിച്ചു.

മോഡറേഷൻ തിരിമറി: സസ്പെന്‍റ് ചെയ്‌ത ഡെപ്യൂട്ടി രജിസ്ട്രാറെ തിരിച്ചെടുത്തു
X

തിരുവനന്തപുരം: കേരളാ സര്‍വകലാശാലയില്‍ മോഡറേഷൻ തിരിമറി വിവാദത്തെ തുടർന്ന് സസ്പെന്‍റ് ചെയ്‌ത ഡെപ്യൂട്ടി രജിസ്ട്രാറെ തിരിച്ചെടുത്തു. വൈസ് ചാൻസലറുടെ ഉത്തരവിനെ തുടർന്നാണ് ഡെപ്യൂട്ടി രജിസ്ട്രാർ എ ആർ രേണുകയുടെ സസ്പെൻഷൻ റദ്ദാക്കിയത്. സോഫ്റ്റ്‌ വെയർ അപാകതയാണ് മോഡറേഷൻ രേഖപ്പെടുത്തിയതിലെ പിഴവുകൾക്ക് കാരണമെന്ന് ബോധ്യപ്പെട്ടതിനാലാണ് സസ്പെൻഷൻ പിൻവലിക്കുന്നതെന്ന് സർവകലാശാല വിശദീകരിച്ചു.

പരീക്ഷാ വിഭാഗത്തിൽ നിന്ന് ഒരു വർഷം മുമ്പേ പൊതുഭരണ വിഭാഗത്തിലേക്ക് മാറിപ്പോയ രേണുകയുടെ ഐഡിയും പാസ്‌വേഡും ഉപയോഗിച്ചാണ് മോഡറേഷൻ തിരിമറി നടത്തിയതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെന്‍റ് ചെയ്‌തത്. എന്നാൽ സർവകലാശാലയിലെ ആഭ്യന്തരവിഭാഗത്തിന്‍റെ അന്വേഷണത്തിൽ ഡെപ്യൂട്ടി രജിസ്ട്രാർ ഉൾപ്പെടെയുള്ളവരുടെ ഭാഗത്തുനിന്നും വീഴ്‌ച സംഭവിച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷൻ പിൻവലിച്ചതെന്ന് സർവകലാശാല അറിയിച്ചു.

Next Story

RELATED STORIES

Share it