Kerala

വെടിയുണ്ടകള്‍ കാണാതായ സംഭവം: ഇന്‍സ്‌പെക്ടര്‍മാരെയും കമാണ്ടര്‍മാരെയും ചോദ്യം ചെയ്യും

നിലവിലെ അസിസ്റ്റന്റ് കമാണ്ടന്റ് ഷാജിമോന്‍ ഇന്‍സ്‌പെക്ടറായിരുന്നപ്പോള്‍ മൂവായിരത്തിലധികം തിരകള്‍ കാണാതായി എന്നാണ് വിവരാവകാശ രേഖ.

വെടിയുണ്ടകള്‍ കാണാതായ സംഭവം: ഇന്‍സ്‌പെക്ടര്‍മാരെയും കമാണ്ടര്‍മാരെയും ചോദ്യം ചെയ്യും
X

തിരുവനന്തപുരം: വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ ആംഡ് പോലിസ് ഇന്‍സ്‌പെക്ടര്‍മാരെയും അസിസ്റ്റന്റ് കമാണ്ടര്‍മാരെയും ചോദ്യം ചെയ്യും. നിലവിലെ അസിസ്റ്റന്റ് കമാണ്ടന്റ് ഷാജിമോന്‍ ഇന്‍സ്‌പെക്ടറായിരുന്നപ്പോള്‍ മൂവായിരത്തിലധികം തിരകള്‍ കാണാതായി എന്നാണ് വിവരാവകാശ രേഖ. എസ്എപി കമാണ്ടന്റാണ് വിവരാവകാശ പ്രകാരം തിരകള്‍ കാണിനില്ലെന്ന് മറുപടി നല്‍കിയത്.

അതേസമയം, കേസില്‍ അറസ്റ്റിലായ എസ്‌ഐ റെജി ബാലചന്ദ്രന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. റെജിയെ മാര്‍ച്ച് 10 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. കേരളാ പോലിസിന്റെ കൈവശമുണ്ടായിരുന്ന വെടിയുണ്ടകള്‍ കാണാതായ കേസില്‍ ക്രൈംബ്രാഞ്ച് നടപടികള്‍ കടുപ്പിച്ചതോടെയാണ് റെജിയുടെ അറസ്റ്റിലേക്ക് കാര്യങ്ങളെത്തിയത്. വെടിയുണ്ടകള്‍ കാണാതായ കേസില്‍ 11 പോലിസുകാരെ പ്രതിയാക്കിയാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

Next Story

RELATED STORIES

Share it