- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ന്യൂനപക്ഷ വിവേചനവും ഭൂരിപക്ഷ പ്രീണനവും തിരിച്ചറിയണം : മെക്ക
ന്യൂനപക്ഷ ക്ഷേമത്തിനും വഖഫിനും മുസ്‌ലിം മന്ത്രിയെയും വഖഫ് ബോര്‍ഡിന് ഇടതുപക്ഷ മുന്‍തൂക്കുവും നല്‍കി പുനഃസംഘടിപ്പിച്ചിട്ടും വഖഫ് ബോര്‍ഡിന് നല്‍കുന്ന ഗ്രാന്റിന്റെ കാര്യത്തിലോ നാമമാത്രമായ ക്ഷേമപെന്‍ഷനും ചികില്‍സാ സഹായവും കുടിശിഖയില്ലാതെ അനുവദിക്കുവാനോ വിതരണം ചെയ്യുവാനോ ഇടതുപക്ഷ സര്‍ക്കാരും ബന്ധപ്പെട്ട മന്ത്രിയും വഖഫ് ബോര്‍ഡും തയ്യാറാകുന്നില്ലെന്നും മുസ്‌ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍ യോഗം പറഞ്ഞു

കൊച്ചി: ന്യൂനപക്ഷക്ഷേമവും ക്ഷേമപെന്‍ഷനുകളും ഉയര്‍ത്തിക്കാട്ടി തുടര്‍ഭരണം ഉറപ്പുവരുത്തുന്ന ധൃതിയില്‍, വഖഫ് ബോര്‍ഡിലൂടെ മുസ്‌ലിം ന്യൂനപക്ഷത്തിനുള്ള ചികിത്സാ ധനസഹായവും നാമമാത്രമായ പെന്‍ഷന്‍ തുകയും എട്ടുകോടിയിലധികം കുടിശ്ശിഖയുള്ളപ്പോഴും അനുവദിച്ചത് രണ്ട് കോടി മാത്രമെന്ന് മുസ്‌ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍(മെക്ക).ഈസ്റ്റര്‍, വിഷു എന്നിവ പ്രമാണിച്ച് ഏപ്രില്‍ മാസത്തെ ക്ഷേമപെന്‍ഷനുകളും സൗജന്യ കിറ്റും മുന്‍കൂട്ടി നല്കുകയും ചെയ്യുന്ന വോട്ട് തട്ടല്‍ രാഷ്ട്രീയം മുസ്‌ലിം ന്യൂനപക്ഷ വിഭാഗങ്ങള്‍ തിരിച്ചറിയണം.
അധ്യാപകരുടെ രണ്ടു ദിവസത്തെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ മറവില്‍ റമദാന് മുമ്പ് നടത്താന്‍ നിശ്ചയിച്ചിരുന്ന എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ അതികഠിനമായ വേനലിലും റമദാനിലേക്ക് തന്നെ മാറ്റിവച്ചും മുസ്‌ലിം ന്യൂനപക്ഷങ്ങളെ വെല്ലുവിളിക്കുകയാണ്. ന്യൂനപക്ഷ ക്ഷേമത്തിനും വഖഫിനും മുസ്‌ലിം മന്ത്രിയെയും വഖഫ് ബോര്‍ഡിന് ഇടതുപക്ഷ മുന്‍തൂക്കുവും നല്‍കി പുനഃസംഘടിപ്പിച്ചിട്ടും വഖഫ് ബോര്‍ഡിന് നല്‍കുന്ന ഗ്രാന്റിന്റെ കാര്യത്തിലോ നാമമാത്രമായ ക്ഷേമപെന്‍ഷനും ചികില്‍സാ സഹായവും കുടിശിഖയില്ലാതെ അനുവദിക്കുവാനോ വിതരണം ചെയ്യുവാനോ ഇടതുപക്ഷ സര്‍ക്കാരും ബന്ധപ്പെട്ട മന്ത്രിയും വഖഫ് ബോര്‍ഡും തയ്യാറാകുന്നില്ലെന്നും മുസ്‌ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍ യോഗം പറഞ്ഞു.
ക്ഷേമഫണ്ടും നാമമാത്ര ചികില്‍സാ ധനസഹായവും മദ്രസാധ്യാപകര്‍ക്കുള്ള ആയിരം രൂപ പെന്‍ഷനും വഖഫ് ബോര്‍ഡില്‍ എട്ടുകോടി കുടിശ്ശിഖയുള്ളപ്പോഴും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി നല്‍കിയ മന്ത്രിയും വഖഫ് ബോര്‍ഡ് ചെയര്‍മാനും എല്ലാ അര്‍ഥത്തിലും മുസ്‌ലിം വിരുദ്ധ നടപടികളാണ് സ്വീകരിക്കുന്നത്. വഖഫ് സ്വത്ത് സംരക്ഷിക്കാന്‍ ബാധ്യസ്ഥമായ വഖഫ് ബോര്‍ഡ് നിയമവിരുദ്ധമായി വഖഫ് ഫണ്ട് ദുരുപയോഗം ചെയ്തതും പൊതുസമൂഹം അറിഞ്ഞിരിക്കേണ്ടതാണ്.പതിനായരക്കണക്കിന് ഉദ്യോഗസ്ഥരുള്ള ദേവസ്വം ബോര്‍ഡുകളിലേക്കുള്ള നിയമനത്തിന് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് എന്ന സ്വതന്ത്രസംവിധാനമമേര്‍പ്പെടുത്തിയ സര്‍ക്കാര്‍ വകുപ്പ് മന്ത്രിയുടെ പിടിവാശിക്കുമുമ്പില്‍ സംസ്ഥാനത്തൊട്ടാകെ 200 ജീവനക്കാര്‍ മാത്രമുള്ള വഖഫ് ബോര്‍ഡിലേക്കുള്ള നിയമനത്തിന്റെ കാര്യത്തില്‍ ഇരട്ടത്താപ്പ് നയവും സമീപനവുമാണ് സ്വീകരിച്ചത്.
യുഎപിഎ നിയമം, എന്‍ഐഎ ഇടപെടല്‍, 153 എ വകുപ്പ് ചുമത്തല്‍ എന്നിവയുടെ കാര്യത്തില്‍ ശശികല, തുഷാര്‍ വെള്ളാപ്പള്ളി, പ്രജീഷ് വിശ്വനാഥന്‍, പപ്പന്‍ എന്നിവരോട് സ്വീകരിച്ച നിലാപാടല്ല ഷംസുദ്ദീന്‍ പാലത്ത്, ഹാദിയ, സിദ്ധീഖ് കാപ്പന്‍, ത്വാഹ, എം എം അക്ബര്‍ എന്നിവരോട് കഴിഞ്ഞ അഞ്ചു വര്‍ഷവും ഇടതുസര്‍ക്കാര്‍ സ്വീകരിച്ചത്. തില്ലങ്കേരി, ബെഹറ, ശ്രീവാസ്തവ എന്നിവരുടെ ഉപദേശപ്രകാരം മോദിയെ കടത്തിവെട്ടുന്ന മുസ്‌ലിം വിരുദ്ധ സമീപനവും പീഢനകഥകളും പൊതുസമൂഹം തിരിച്ചറിയണം.
നാലേക്കര്‍ സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കിയ യോഗാഭ്യാസവും ന്യൂനപക്ഷ പീഢനമുറകളും അവസാനിപ്പിക്കില്ലെന്നാണ് തുടര്‍ഭരണം വാഗ്ദാനം ചെയ്യുന്നത്.ന്യൂനപക്ഷങ്ങളുടെ സംരക്ഷക വേഷത്തില്‍ മുസ്‌ലിം നാമധാരികളായ ഇരകളോട് വിവേചനവും അന്യായമായ നടപടികളിലൂടെ അതാവര്‍ത്തിക്കുകയും ചെയ്യുകയാണ് ഇടതുസര്‍ക്കാര്‍. ഏഴു ജില്ലകളില്‍ ഇടതുപാര്‍ട്ടികളില്‍നിന്ന് മുസ്‌ലിം ന്യൂനപക്ഷത്തിന് ഒരാള്‍പോലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികളില്ലെന്നും മുസ്‌ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എന്‍ കെ അലി വ്യക്തമാക്കി.
RELATED STORIES
വ്യാജ സിം കാര്ഡ് കേസില് രൂപേഷിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച്...
18 July 2025 4:18 PM GMTആര്എല്വി രാമകൃഷ്ണനെതിരായ സത്യഭാമയുടെ കേസ് റദ്ദാക്കി
18 July 2025 3:37 PM GMTവസ്ത്രവ്യാപാര ശാല ഉടമയും മാനേജരും മരിച്ച നിലയില്
18 July 2025 3:14 PM GMTമൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെ അവധി
18 July 2025 3:07 PM GMTധര്മസ്ഥലയിലെ കൊലപാതകങ്ങള്: അന്വേഷണം അട്ടിമറിക്കാന് ശ്രമമെന്ന്...
18 July 2025 2:58 PM GMTരണ്ടുതവണ സ്വര്ണവില വര്ധിച്ചു; പവന് 73,200 രൂപ
18 July 2025 2:28 PM GMT