Kerala

സംസ്ഥാനത്തുടനീളം വെറ്ററിനറി ആംബുലന്‍സുകളും ടെലി വെറ്ററിനറി യൂനിറ്റും ഏര്‍പ്പെടുത്തും:മന്ത്രി ചിഞ്ചുറാണി

എക്‌സ റേ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഇതില്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു

സംസ്ഥാനത്തുടനീളം വെറ്ററിനറി ആംബുലന്‍സുകളും ടെലി വെറ്ററിനറി യൂനിറ്റും ഏര്‍പ്പെടുത്തും:മന്ത്രി ചിഞ്ചുറാണി
X

ആലപ്പുഴ: സംസ്ഥാനത്തുടനീളം വെറ്ററിനറി ആംബുലന്‍സുകളും ടെലി വെറ്ററിനറി യൂനിറ്റും ഏര്‍പ്പെടുത്തുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ വാരനാട് ദേവീക്ഷേത്ര മൈതാനത്ത് സംഘടിപ്പിച്ച ദ്വിദിന ജില്ലാതല ക്ഷീരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.എക്‌സ റേ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഇതില്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും 24 മണിക്കൂറും വെറ്റിനറി ഡോക്ടമാരുടെ സേവനം ഉറപ്പാക്കി.ഇതര സംസ്ഥാനങ്ങളില്‍ നിന്നും ട്രെയിന്‍ വഴി സംസ്ഥാനത്ത് വൈക്കോല്‍ എത്തിക്കുന്ന കിസാന്‍ റെയില്‍ പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ സാധിച്ചു. കുട്ടനാട്ടില്‍ അധികം വരുന്ന വൈക്കോല്‍ ശേഖരിച്ച് സൂക്ഷിക്കുന്നതിന് പ്രത്യേക യൂനിറ്റ് സ്ഥാപിക്കുന്നതിന് ക്ഷീര വികസന വകുപ്പില്‍ നിന്ന് പണം അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വെള്ളപ്പൊക്കം നേരിടുമ്പോള്‍ മൃഗങ്ങളെ സംരക്ഷിക്കാനായി ചമ്പക്കുളം ബ്ലോക്കിലെ നെടുമുടി പഞ്ചായത്തില്‍ ചെമ്പുംപുറം സംഘം 1.80 കോടി രൂപ ചെലവഴിച്ച് രണ്ട് നിലയിലായി നിര്‍മിക്കുന്ന എലിവേറ്റഡ് കാറ്റില്‍ ഷെഡ്ഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നു. 105 പശുക്കളെ വരെ സംരക്ഷിക്കാവുന്ന ഈ കേന്ദ്രത്തിന്റെ ഉദ്ഘാടനം 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി നടത്തുമെന്നും മന്ത്രി പറഞ്ഞു.ജില്ലയില്‍ കൂടുതല്‍ പാല്‍ സംഭരിച്ച ആപ്‌കോസ് സംഘത്തിന് മന്ത്രി പുരസ്‌കാരം സമ്മാനിച്ചു.

തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തിലെ ക്ഷീരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനവും ജില്ലയില്‍ ഏറ്റവും ഗുണനിലവാരമുള്ള പാല്‍ സംഭരിച്ച ക്ഷീരസംഘത്തിനുള്ള അവാര്‍ഡ് വിതരണവും കൃഷിമന്ത്രി പി പ്രസാദ് ചടങ്ങില്‍ നിര്‍വഹിച്ചു. പി പി ചിത്തരഞ്ജന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.ദലീമാ ജോജോ എംഎല്‍എ, ക്ഷീരകര്‍ഷക ക്ഷേമനിധി ചെയര്‍മാന്‍ വി പി ഉണ്ണികൃഷ്ണന്‍, തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജുള സുരേഷ്, മറ്റു ജനപ്രതിനിധികളായ ജയിംസ് ചിങ്കുതറ, ഗീതാ കാര്‍ത്തികേയന്‍, പ്രവീണ്‍ ജി പണിക്കര്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ക്ഷീരസംഘങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.കന്നുകാലികാര്‍ഷിക പ്രദര്‍ശനം, ക്ഷീര വികസന സെമിനാര്‍, ക്ഷീരോത്പന്ന നിര്‍മാണ പരിശീലനം, ക്ഷീരസംഘം ജീവനക്കാര്‍ക്കായി ശില്‍പ്പശാല തുടങ്ങി വിവിധ പരിപാടികള്‍ സംഗമത്തിന്റെ ഭാഗമായി നടക്കും. സമാപന സമ്മേളനം ഫിഷറീസ്‌സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും.

Next Story

RELATED STORIES

Share it