Kerala

കേരളത്തിൽ മദ്യശാലകൾ തുടങ്ങിയാൽ പ്രതിഷേധം, സെക്‌സ് എന്നു പറഞ്ഞാൽ പൊട്ടിത്തെറി: സജി ചെറിയാന്‍

സ്പെയിന്റെ പ്രധാന വരുമാന മാര്‍ഗം സെക്സ് ടൂറിസമാണ്. ഇവിടെ സെക്സ് എന്ന് പറഞ്ഞാല്‍ പൊട്ടിത്തെറിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിൽ മദ്യശാലകൾ തുടങ്ങിയാൽ പ്രതിഷേധം, സെക്‌സ് എന്നു പറഞ്ഞാൽ പൊട്ടിത്തെറി: സജി ചെറിയാന്‍
X

തിരുവനന്തപുരം: കേരളത്തിൽ മദ്യശാലകൾ തുടങ്ങിയാൽ പ്രതിഷേധമാണെന്നും സെക്‌സ് എന്നു പറഞ്ഞാൽ പൊട്ടിത്തെറിയാണെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. നിയന്ത്രിക്കാനും മറച്ചുവെക്കാനുമാണ് ഇവിടെ നാം ശ്രമിക്കുന്നതെന്നും സ്‌പെയിന്‍ പോലെയുള്ള രാജ്യങ്ങള്‍ എല്ലാം തുറന്നുകൊടുക്കുകയാണ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. സാംസ്‌കാരിക വകുപ്പ് നടപ്പാക്കുന്ന സമം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സ്ത്രീകളുടെ നാടകക്കളരി കാര്യവട്ടം കാംപസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സ്‌പെയിനില്‍ 25 ലക്ഷം മദ്യശാലകളാണുള്ളതെന്നും ഇത്രയധികം മദ്യശാലകൾ ഉള്ളതിനാൽ അവിടെ തിരക്കും ക്യൂവുമില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എന്നാല്‍ ഇവിടെ മദ്യശാല തുടങ്ങിയാല്‍ പ്രതിഷേധമാണ്. സമരം ചെയ്തിട്ട് എല്ലാവരും എവിടെയെങ്കിലും പോയി വാങ്ങിക്കുടിക്കുമെന്നും മന്ത്രി പറഞ്ഞു. ആ രാജ്യത്തിന്റെ പ്രധാന വരുമാന മാര്‍ഗം സെക്സ് ടൂറിസമാണ്. ഇവിടെ സെക്സ് എന്ന് പറഞ്ഞാല്‍ പൊട്ടിത്തെറിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്പെയിനില്‍ ചെറുപ്പക്കാര്‍ ലഹരിമരുന്ന് ഉപയോഗിക്കുന്നത് വ്യാപകമായപ്പോള്‍ ആവശ്യമുള്ളവര്‍ക്ക് കഞ്ചാവ് ചെടി വളര്‍ത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. അതോടെ ഉപയോഗം നിലച്ചു. നിയന്ത്രിക്കുന്നതും മറച്ചുവയ്ക്കുന്നതുമാണ് അപകടമെന്നു മനസ്സിലാക്കി എല്ലാം തുറന്നു കൊടുത്ത രാജ്യമാണത്. ഇവിടെ നമ്മള്‍ എല്ലാം മറച്ചുവയ്ക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.


Next Story

RELATED STORIES

Share it