- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാലവർഷത്തിനു മുമ്പ് റോഡുകൾക്ക് അറ്റകുറ്റപ്പണി: മന്ത്രി മുഹമ്മദ് റിയാസ്
പതിവായി കാലവർഷത്തിൽ റോഡുകൾ പൊട്ടിപ്പൊളിയുന്ന സ്ഥലങ്ങളിൽ തകർച്ച ആവർത്തിക്കാതിരിക്കാനുള്ള കരുതൽ നടപടികളും സ്വീകരിക്കണം.

തിരുവനന്തപുരം: കാലവർഷം ആരംഭിക്കുന്നതിനുമുമ്പുതന്നെ മുഴുവൻ റോഡുകളുടെയും അറ്റകുറ്റപ്പണി നടത്തണമെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മഴക്കാലത്ത് റോഡുകളുടെ സുരക്ഷ ഉറപ്പാക്കാൻ പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
മുൻ വർഷങ്ങളിൽ മഴയിൽ തകർന്ന റോഡുകൾക്ക് പ്രത്യേക ശ്രദ്ധ നൽകണം. പതിവായി കാലവർഷത്തിൽ റോഡുകൾ പൊട്ടിപ്പൊളിയുന്ന സ്ഥലങ്ങളിൽ തകർച്ച ആവർത്തിക്കാതിരിക്കാനുള്ള കരുതൽ നടപടികളും സ്വീകരിക്കണം. ഇത്തരത്തിലുള്ള റോഡുകളുടെ റിപോർട്ട് തയ്യാറാക്കി സമർപ്പിക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശംനൽകി.
തിരുവനന്തപുരം പൊഴിയൂരിൽ കടൽക്ഷോഭത്തിൽ തകർന്ന റോഡ് അടിയന്തരമായി പുനർനിർമിക്കും. ആലപ്പുഴ കൃഷ്ണപുരം ഹരിപ്പാട് ദേശീയപാതയുടെ അറ്റകുറ്റപ്പണിക്ക് ഫണ്ട് ലഭ്യമാക്കാൻ ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെടും.
പാലക്കാട് മണ്ണാർക്കാട് ദേശീയപാതയുടെ വികസനത്തിന് സ്ഥലം ഏറ്റെടുപ്പ് വേഗത്തിലാക്കും. മലപ്പുറം കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാനപാതയിലെ അപകടാവസ്ഥയിലുള്ള കടലുണ്ടിക്കടവ് പാലത്തിന്റെ പുനസ്ഥാപനത്തിന് നടപടിയെടുക്കും. താമരശ്ശേരി അടിവാരം റോഡ് നന്നാക്കുന്നത് വേഗത്തിലാക്കാനും തീരുമാനമായി.
വയനാട് മണ്ണാർക്കാട് പാതയുടെ വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നത് ത്വരിതപ്പെടുത്തി നിർമാണം പൂർത്തിയാക്കും. തലശ്ശേരിയിൽ ശോച്യാവസ്ഥയിലുള്ള പൂക്കോംമാടപ്പീടിക റോഡും ഉടനടി നന്നാക്കും. പ്രളയക്കെടുതികളിൽ കൈക്കൊണ്ട നടപടികളും യോഗം അവലോകനം ചെയ്തു.
ചീഫ് എൻജിനിയർ മുതൽ എക്സിക്യുട്ടീവ് എൻജിനിയർമാർ വരെയുള്ള 70 ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിങ്ങും സംബന്ധിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















