Kerala

വിദ്യാഭ്യാസ സമ്പന്നത രാജ്യത്തിന്റെ ലക്ഷ്യം: മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍

ചരിത്ര സ്മാരകങ്ങളെ തമസ്‌കരിക്കുന്ന തലമുറ വിദ്യാഭ്യാസ ശൂന്യതയാണ് പ്രകടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു

വിദ്യാഭ്യാസ സമ്പന്നത രാജ്യത്തിന്റെ ലക്ഷ്യം: മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍
X

ആലപ്പുഴ: വിദ്യാ സമ്പന്നമായ ജനത രാജ്യത്തിന്റെ പ്രധാനലക്ഷ്യം ആണെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍. ആലപ്പുഴ ജാമിഅ ഹാശിമിയ്യയുടെ കീഴില്‍ എപിജെ. ഫൗണ്ടേഷന്‍ സംഘടിപ്പിച്ച അവാര്‍ഡ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിദ്യ നേടാന്‍ പുതിയ തലമുറയ്ക്ക് കൂടുതല്‍ അവസരമൊരുക്കുകയാണ് സംസ്ഥാന ഗവണ്‍മെന്റ് ചെയ്തുകൊണ്ടിരിക്കുന്നത്. ചരിത്ര സ്മാരകങ്ങളെ തമസ്‌കരിക്കുന്ന തലമുറ വിദ്യാഭ്യാസ ശൂന്യതയാണ് പ്രകടിപ്പിക്കുന്നത്.

ആഴത്തിലുള്ള അറിവ് ആണ് മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാമിനെ ഇത്രയധികം വിനയാന്വിതനാക്കിയത്. വലിയ പൈതൃകങ്ങളെ സൂക്ഷിക്കുന്ന പവിത്രമായ ചരിത്രം എ പി ജെ യുടെ സ്മരണയ്ക്ക് മുന്നിലും നിലനിര്‍ത്തണമെന്നും മന്ത്രി പറഞ്ഞു. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് മഖാം നഗറില്‍ നടന്ന സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി പി കെ ബാദ്ഷ സഖാഫി അധ്യക്ഷത വഹിച്ചു.എം എ അബ്ദുല്‍ റഷീദ് മദനി പ്രാര്‍ത്ഥന നടത്തി. തോമസ് കെ തോമസ് എംഎല്‍എ വിശിഷ്ട അതിഥിയായി. നഗരസഭാ വൈസ് ചെയര്‍മാന്‍ പി എസ് എം ഹുസൈന്‍ മുഖ്യപ്രഭാഷണം നടത്തി.

മുന്‍സിപ്പല്‍ കൗണ്‍സിലര്‍ നസീര്‍ പുന്നക്കല്‍, എച്ച് മുഹമ്മദാലി,ബി അന്‍ഷാദ് അരൂര്‍, സയ്യിദ് അക്ബര്‍ തങ്ങള്‍, എം എ ഹസന്‍,സൂര്യ ശംസുദ്ദീന്‍, , എ ബി നൗഷാദ്, ജമാല്‍ പള്ളാത്തുരുത്തി, എം എ സലാം, പി എ അസീം, കെ എസ് ശറഫുദ്ദീന്‍ സഖാഫി പ്രസംഗിച്ചു. എസ് എല്‍ സി പഌസ്ടു ജേതാക്കള്‍ക്കുള്ള അവാര്‍ഡുകളും നിര്‍ധന വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പും ചടങ്ങില്‍ മന്ത്രി വിതരണം ചെയ്തു. മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് അഹമ്മദ് മഹദലി തങ്ങളുടെ ദര്‍ഗയും മന്ത്രി സന്ദര്‍ശിച്ചു.നാല് പതിറ്റാണ്ട് പഴക്കമുള്ള ചരിത്ര സ്മാരകത്തില്‍ മുഖാം മസ്ജിദ് 2019 ല്‍ പുരാവസ്തുതു വകുപ്പ് ഏറ്റെടുത്തിരുന്നു.

Next Story

RELATED STORIES

Share it