സംസ്ഥാനത്തെ റോഡപകടങ്ങള്‍ക്ക് പ്രധാന കാരണം റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയതയും അശ്രദ്ധമായ ഡ്രൈവിംഗുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍
ശാസ്ത്രീയമായ സൗകര്യങ്ങളും പരിശീലനങ്ങളും സംയോജിപ്പിച്ച് റോഡപകടങ്ങള്‍ കുറയ്ക്കലാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ലക്ഷ്യം.സംസ്ഥാനത്ത് പ്രതിവര്‍ഷം 45000 വാഹന അപകടങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണക്ക്. ഈ അപകടങ്ങളില്‍ പ്രതിവര്‍ഷം 4500 പേര്‍ മരിക്കുന്നുണ്ട്. ദിവസേന 13 പേര്‍ എന്ന ക്രമത്തിലാണിത്.വാഹന പരിശോധന ശക്തമാക്കിയും നിയമം ലംഘിക്കുന്നവര്‍ക്ക് ശിക്ഷ കഠിനമാക്കിയും അപകടങ്ങള്‍ കുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

കൊച്ചി: അശാസ്ത്രീയമായ റോഡ് നിര്‍മാണവും അശ്രദ്ധമായ ഡ്രൈവിംഗുമാണ് സംസ്ഥാനത്ത് റോഡപകടങ്ങള്‍ക്ക് പ്രധാന കാരണമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. എറണാകൂളം ജില്ലയിലെ ആദ്യ ഓട്ടോമേറ്റഡ് ഡ്രൈവിങ്ങ് ടെസ്റ്റ് സെന്റര്‍, ഓട്ടോമേറ്റഡ് ഡ്രൈവിങ്ങ് ഫിറ്റ്‌നസ് സ്‌റ്റേഷന്‍ എന്നിവയുടെ ഉദ്ഘാടനം മൂവാറ്റുപുഴയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.ശാസ്ത്രീയമായ സൗകര്യങ്ങളും പരിശീലനങ്ങളും സംയോജിപ്പിച്ച് റോഡപകടങ്ങള്‍ കുറയ്ക്കലാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ലക്ഷ്യം.സംസ്ഥാനത്ത് പ്രതിവര്‍ഷം 45000 വാഹന അപകടങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണക്ക്. ഈ അപകടങ്ങളില്‍ പ്രതിവര്‍ഷം 4500 പേര്‍ മരിക്കുന്നുണ്ട്. ദിവസേന 13 പേര്‍ എന്ന ക്രമത്തിലാണിത്. വാഹന നിയമങ്ങള്‍ പാലിക്കാതെയുള്ള അശ്രദ്ധമായ ഡ്രൈവിങ്ങും റോഡുകളിലെ അശാസ്ത്രീയതയുമാണ് ഇതിന് പ്രധാന കാരണം.
വാഹന പരിശോധന ശക്തമാക്കിയും നിയമം ലംഘിക്കുന്നവര്‍ക്ക് ശിക്ഷ കഠിനമാക്കിയും അപകടങ്ങള്‍ കുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കാമറ ഉള്‍പ്പടെയുള്ള സൗകര്യങ്ങളോടെ 24 മണിക്കൂറും ഇതിനായി പ്രവര്‍ത്തിക്കും. സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് എല്ലാ താലൂക്കുകളിലും ഓട്ടോമേറ്റഡ് ഡ്രൈവിങ്ങ് ടെസ്റ്റ് സെന്ററുകളും ടെസ്റ്റിങ്ങ് സ്‌റ്റേഷനുകളും ആരംഭിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. ശാസ്ത്രീയമായ ഈ രീതിയുടെ വരവോടെ വര്‍ഷങ്ങളായി ഇതു സംബന്ധിച്ച് നിലനില്‍ക്കുന്ന ആരോപണങ്ങള്‍ ഇല്ലാതാകും. ഇത്തരം സെന്ററുകള്‍ മോട്ടോര്‍ ഡ്രൈവിങ്ങ് സ്‌കൂളുകള്‍ക്ക് യാതൊരു ഭീഷണിയുമല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.എല്‍ദോ എബ്രഹാം എംഎല്‍എ അധ്യക്ഷത വഹിച്ച.സംസ്ഥാനത്തെ അഞ്ചാമത്തെയും ജില്ലയില്‍ ആദ്യത്തേതുമായ സെന്ററാണ് മൂവാറ്റുപുഴയില്‍ ഉദ്ഘാടനം ചെയ്തത്.
RELATED STORIES
ഗുജറാത്ത് കലാപം; കൂട്ട ബലാല്‍സംഗം, കൂട്ടക്കൊല കേസുകളില്‍ 26 പേരെയും...
2 April 2023 8:30 AM GMTവേളാങ്കണി തീര്‍ത്ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് നാല് മരണം, ...
2 April 2023 4:12 AM GMT'ആര്‍എസ്എസുകാര്‍ 21ാം നൂറ്റാണ്ടിലെ കൗരവര്‍'; രാഹുല്‍ ഗാന്ധിക്കെതിരേ...
1 April 2023 12:07 PM GMTബംഗാള്‍, ഗുജറാത്ത് അക്രമങ്ങള്‍ 2024ന്റെ ബിജെപിയുടെ ട്രെയിലര്‍...
1 April 2023 11:59 AM GMTകണ്ണൂര്‍ കേളകത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി...
1 April 2023 7:22 AM GMTഅനധികൃതമായി യുഎസ് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ കുടുംബം...
1 April 2023 6:03 AM GMT