Kerala

നഴ്‌സിങ് വിദ്യാര്‍ഥികളുമായി കേരളത്തിലേക്ക് സഞ്ചരിച്ച മിനി ബസ് അപകടത്തിൽപ്പെട്ടു

ബസിലുണ്ടായിരുന്നവർ ബംഗളൂരുവിലെ നഴ്സിങ്, ഐടി വിദ്യാർഥികളാണ്. ഇവർക്കെല്ലാം ഇന്ന് കേരള അതി‍ർത്തി കടക്കാനുള്ള പാസ് ലഭിച്ചിരുന്നു.

നഴ്‌സിങ് വിദ്യാര്‍ഥികളുമായി കേരളത്തിലേക്ക് സഞ്ചരിച്ച മിനി ബസ് അപകടത്തിൽപ്പെട്ടു
X

തിരുവനന്തപുരം: ബംഗളൂരുവിൽ കുടുങ്ങിയ നഴ്‌സിങ് വിദ്യാര്‍ഥികളുമായി കേരളത്തിലേക്ക് സഞ്ചരിച്ച മിനി ബസ് തമിഴ്നാട്ടിലെ കാരൂരിൽ അപകടത്തിൽപ്പെട്ടു. അപകടത്തിൽ പരിക്കേറ്റ മൂന്നുപേരുടെ നില ​ഗുരുതരമാണ്. പരിക്കേറ്റവർ ഇടുക്കി, കോട്ടയം സ്വദേശികളാണെന്നാണ് വിവരം.

എതി‍ർദിശയിൽ വന്ന ലോറിയുമായി മിനി ബസ് കൂട്ടിയിടിക്കുകയായിരുന്നു. ബസിലുണ്ടായിരുന്നവർ ബംഗളൂരുവിലെ നഴ്സിങ്, ഐടി വിദ്യാർഥികളാണ്. ഇവർക്കെല്ലാം ഇന്ന് കേരള അതി‍ർത്തി കടക്കാനുള്ള പാസ് ലഭിച്ചിരുന്നു.

Next Story

RELATED STORIES

Share it