Kerala

സംസ്ഥാനത്ത് പാല്‍ വില കൂടും; തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം പ്രാബല്യത്തിലെന്ന് മന്ത്രി

സംസ്ഥാനത്ത് പാല്‍ വില കൂടും; തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം പ്രാബല്യത്തിലെന്ന് മന്ത്രി
X

തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍ വില കൂട്ടാന്‍ തീരുമാനം. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം വില വര്‍ധന നടപ്പാക്കുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു. തിരഞ്ഞെടുപ്പിന് ശേഷമാവും വില വര്‍ധനവ് സംബന്ധിച്ച് തീരുമാനമെടുക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

നേരിയ വില വര്‍ധനവാകും ഉണ്ടാവുകയെന്നും ഇത് സംബന്ധിച്ച് വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സര്‍ക്കാരിന്റെ അനുമതിയോടെ മില്‍മ പാല്‍ വില വര്‍ധിപ്പിക്കും. പാലിന് വില കൂട്ടിയാല്‍ മില്‍മയുടെ എല്ലാ പാല്‍ ഉല്‍പന്നങ്ങള്‍ക്കും ആനുപാതികമായി വില വര്‍ധിക്കുമെന്നും മന്ത്രി പറഞ്ഞു.



Next Story

RELATED STORIES

Share it