Kerala

ഇതര സംസ്ഥാന തൊഴിലാളികള്‍ ദേശീയപാത ഉപരോധിച്ചു (വീഡിയോ)

നാട്ടിലേക്ക് തിരിച്ചു പോകണമെന്നും ഭക്ഷണം ലഭിക്കുന്നില്ലെന്നും പറഞ്ഞാണ് ഉപരോധം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ 300 ഓളം വരുന്ന തൊഴിലാളികളാണ് അരമണിക്കൂര്‍ ദേശീയപാത ഉപരോധിച്ചത്.

ഇതര സംസ്ഥാന തൊഴിലാളികള്‍ ദേശീയപാത ഉപരോധിച്ചു (വീഡിയോ)
X

പയ്യോളി: നന്തിയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ദേശീയപാത ഉപരോധിച്ചു. നാട്ടിലേക്ക് തിരിച്ചു പോകണമെന്നും ഭക്ഷണം ലഭിക്കുന്നില്ലെന്നും പറഞ്ഞാണ് ഉപരോധം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ 300 ഓളം വരുന്ന തൊഴിലാളികളാണ് അരമണിക്കൂര്‍ ദേശീയപാത ഉപരോധിച്ചത്.


കൊയിലാണ്ടി പോലിസ് സ്ഥലത്തെത്തി പിരിഞ്ഞു പോകാന്‍ ആവശ്യപ്പെങ്കിലും സംഘം ഉപരോധം തുടര്‍ന്നു. പോലിസ് ലാത്തി വീശിയതോടെ തൊഴിലാളികള്‍ ചിതറിയോടി. പോലിസിന് നേരെ കല്ലേറുണ്ടായതായും പറയുന്നു. മൂന്നു പേരെ അറസ്റ്റ് ചെയ്തു.

Next Story

RELATED STORIES

Share it