Kerala

കോടിയേരിയെ അധിക്ഷേപിച്ച് സന്ദേശം; പോലിസുകാരന് സസ്‌പെന്‍ഷന്‍

. കോടിയേരിയെ കൊലപാതകി എന്ന് വിശേഷിപ്പിച്ച് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റിട്ട ഉറൂബിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഎം മെഡിക്കല്‍ കോളജ് പോലിസ് സ്‌റ്റേഷന്‍ ഉപരോധിച്ചിരുന്നു.

കോടിയേരിയെ അധിക്ഷേപിച്ച് സന്ദേശം; പോലിസുകാരന് സസ്‌പെന്‍ഷന്‍
X

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണനെ അധിക്ഷേപിച്ച് സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ട പോലിസുകാരന്‍ ഉറൂബിന് സസ്‌പെന്‍ഷന്‍. കോടിയേരിയെ കൊലപാതകി എന്ന് വിശേഷിപ്പിച്ച് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റിട്ട ഉറൂബിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഎം മെഡിക്കല്‍ കോളജ് പോലിസ് സ്‌റ്റേഷന്‍ ഉപരോധിച്ചിരുന്നു.

മുല്ലപ്പള്ളി രാമചന്ദ്രന്റെ മുന്‍ഗണ്‍മാന്‍ കൂടിയാണ് ഉറൂബ്. കോടിയേരിയുടെ മരണവുമായി ബന്ധപ്പെട്ട പോസ്റ്റാണ് ഇയാള്‍ അധിക്ഷേപ കുറിപ്പുമായി പങ്കുവെച്ചത്. ഉറൂബിനെതിരേ സിപിഎം ആനക്കോട് ബ്രാഞ്ച് സെക്രട്ടറി ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.

ചികിത്സയിലായിരിക്കെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു കോടിയേരിയുടെ അന്ത്യം.


Next Story

RELATED STORIES

Share it