Kerala

എടപ്പാള്‍ സ്വദേശി അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടെന്ന് സന്ദേശം

എടപ്പാള്‍ സ്വദേശി അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടെന്ന് സന്ദേശം
X
മലപ്പുറം: എടപ്പാള്‍ സ്വദേശിയായ യുവാവ് അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് സന്ദേശം ലഭിച്ചെന്നു റിപോര്‍ട്ട്. എടപ്പാള്‍ സ്വദേശി മുഹമ്മദ് മുഹസിനാണ് അമേരിക്കയുടെ ഡ്രോണ്‍ വിമാന ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വാട്‌സാപ്പ് സന്ദേശത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. 2017 ഒക്ടോബറില്‍ കാണാതായ മുഹമ്മദ് മുഹ്‌സിന്‍ ഇസ് ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്നതായാണു രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിഗമനം. ഐഎസില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണെന്നു കാണിച്ച് നേരത്തെയും ബന്ധുക്കള്‍ക്ക് വാട്‌സാപ് സന്ദേശം ലഭിച്ചിരുന്നു.
Next Story

RELATED STORIES

Share it