Kerala

മീഡിയാവണ്‍: കേന്ദ്ര സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹം: സിപിഐ

സര്‍ക്കാര്‍ തീരുമാനത്തിന്റെ കാര്യ കാരണങ്ങള്‍ പൊതുജന സമക്ഷം വ്യക്തമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തത് ദുരൂഹമാണ്.

മീഡിയാവണ്‍: കേന്ദ്ര സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹം: സിപിഐ
X

കോഴിക്കോട്: മീഡിയാ വണ്‍ ചാനലിനെതിരേ സ്വീകരിച്ച നടപടി പ്രതിഷേധാര്‍ഹമാണെന്നും മാധ്യമ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്ന ഏകപക്ഷീയ നിലപാടാണ് കേന്ദ്ര സര്‍ക്കാരിന്റേതെന്നും സിപിഐ ജില്ലാ സെക്രട്ടറി ടി വി ബാലന്‍ പറഞ്ഞു.

സര്‍ക്കാര്‍ തീരുമാനത്തിന്റെ കാര്യ കാരണങ്ങള്‍ പൊതുജന സമക്ഷം വ്യക്തമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തത് ദുരൂഹമാണ്. രാജ്യദ്രോഹം എന്നതിനെ സര്‍ക്കാര്‍ സ്വത്രന്ത്ര്യം കവരാനുള്ള ആയുധമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ടെ മീഡിയാവണ്‍ സെന്‍ട്രല്‍ ഓഫിസ് സിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു. സിപിഐ ജില്ലാ സെക്രട്ടറി ടി വി ബാലന്‍, ജില്ലാ എക്‌സി. അംഗം അഡ്വ. പി ഗവാസ് എന്നിവരാണ് ഓഫിസിലെത്തി പിന്തുണ അറിയിച്ചത്.

മാധ്യമം ഗ്രൂപ്പ് എഡിറ്റര്‍ ഒ അബ്ദുറഹിമാന്‍, മീഡിയാവണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍, മാനേജിങ് എഡിറ്റര്‍ സി ദാവൂദ്, എക്‌സിക്യൂട്ടീവ് എഡിറ്റര്‍ പി ടി നാസര്‍ എന്നിവരെ നേരില്‍ കണ്ട് സംസാരിച്ചു പിന്തുണ അറിയിച്ചു.

ഒരു മാധ്യമ സ്ഥാപനം എന്ന നിലയില്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന സംരക്ഷണം മീഡിയാവണിന് ലഭിക്കണം. ഇതിനായുളള സമരങ്ങള്‍ക്ക് സിപിഐ പൂര്‍ണ പിന്തുണ നല്‍കുമെന്ന് സിപിഐ നേതാക്കള്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ സംപ്രേഷണ വിലക്കിനെതിരായ മീഡിയാ വണ്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളിയതോടെ ചാനലിന്റെ സംപ്രേഷണം തടസ്സപ്പെട്ടിരിക്കുകയാണ്. ദേശസുരക്ഷ എന്ന പേരില്‍ കാരണം പോലും വ്യക്തമാക്കാതെ ചാനലിനെതിരേ നടപടി സ്വീകരിച്ചതിനെതിരേ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്.

Next Story

RELATED STORIES

Share it