Kerala

മീഡിയാ വണ്‍ സംപ്രേഷണ നിരോധനം ജനാധിപത്യവിരുദ്ധം: യുവകലാസാഹിതി

കൃത്യമായ കാരണം വ്യക്തമാക്കാതെ മാധ്യമങ്ങളുടെ മേല്‍ വിലക്കേര്‍പ്പെടുത്തി മാധ്യമസ്വാതന്ത്ര്യങ്ങള്‍ക്കുമേല്‍ കടന്നാക്രമണം നടത്തുന്ന ഫാസിസ്റ്റ് നടപടികള്‍ക്കെതിരെ ജനാധിപത്യവാദികള്‍ പ്രതിഷേധിക്കണമെന്ന് യുവകലാസാഹിതി ആവശ്യപ്പെട്ടു.

മീഡിയാ വണ്‍ സംപ്രേഷണ നിരോധനം ജനാധിപത്യവിരുദ്ധം: യുവകലാസാഹിതി
X

തൃശൂര്‍: മീഡിയാ വണ്‍ ചാനലിന്റെ സംപ്രേഷണം നിരോധിച്ച കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ നടപടി അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ നടപടിയാണെന്ന് യുവകലാസാഹിതി സംസ്ഥാന കമ്മിറ്റി പ്രസ്താവിച്ചു.

കൃത്യമായ കാരണം വ്യക്തമാക്കാതെ മാധ്യമങ്ങളുടെ മേല്‍ വിലക്കേര്‍പ്പെടുത്തി മാധ്യമസ്വാതന്ത്ര്യങ്ങള്‍ക്കുമേല്‍ കടന്നാക്രമണം നടത്തുന്ന ഫാസിസ്റ്റ് നടപടികള്‍ക്കെതിരെ ജനാധിപത്യവാദികള്‍ പ്രതിഷേധിക്കണമെന്ന് യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി ഇ. എം. സതീശന്‍ എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it