നിയമം ലംഘിച്ച് നിര്‍മാണം: ഗോള്‍ഡന്‍ കായലോരത്തിന്റെ നിര്‍മാതാവ് ഹാജരാകണമെന്ന് ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ സമിതി

കോതമംഗലം സ്വദേശി ഇ എം ബാബുവിനെയാണ് വിളിച്ചുവരുത്തുക. ഈ ഫ്ളാറ്റ് സമുച്ചയത്തിലെ റസിഡന്‍സ് അസോസിയേഷന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് വിശദീകരണം തേടുന്നതിനാണിത്. ഈമാസം 11ന് എറണാകുളം ഗവ. റസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങ്ങില്‍ കമ്മിഷന്‍ മുമ്പാകെ ഹാജരാകാനാണ് നിര്‍ദേശം.ഗോള്‍ഡന്‍ കായലോരത്തിന്റെ നിര്‍മാണാനുമതിയുമായി ബന്ധപ്പെട്ട രേഖകളുമായി അന്നേദിവസം ഹാജരാകാന്‍ മരട് മുനിസിപ്പല്‍ സെക്രട്ടറിയോടും നിര്‍ദേശിച്ചിട്ടുണ്ട്.സുപ്രിംകോടതി നിര്‍ദേശപ്രകാരമുള്ള 25 ലക്ഷം രൂപയുടെ ഇടക്കാല നഷ്ടപരിഹാരം ആവശ്യപ്പെട്ട് കമ്മിഷന്‍ മുമ്പാകെ ഇതുവരെ ലഭിച്ച മുഴുവന്‍ അപേക്ഷകളിലും തീരുമാനമെടുക്കുകയും ചെയ്തു. 252 അപേക്ഷകളാണ് കമ്മിഷന് ലഭിച്ചത്. അതില്‍, 232അപേക്ഷകര്‍ക്ക് 25ലക്ഷം രൂപാ വീതം, 56.75 കോടി രൂപയുടെ ഇടക്കാല നഷ്ടപരിഹാരമാണ് അനുവദിച്ചത്

നിയമം ലംഘിച്ച് നിര്‍മാണം:  ഗോള്‍ഡന്‍ കായലോരത്തിന്റെ  നിര്‍മാതാവ് ഹാജരാകണമെന്ന് ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ സമിതി

കൊച്ചി: തീരപരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രിം കോടതി ഉത്തരവ് പ്രകാരം പൊളിച്ചു മാറ്റുന്ന ഫ്‌ളാറ്റുകളില്‍ ഉള്‍പ്പെട്ട ഗോള്‍ഡന്‍ കായലോരത്തിന്റെ നിര്‍മാതാവിനെ വിളിച്ചുവരുത്താന്‍ സുപ്രിം കോടതി നിയോഗിച്ച ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ സമിതി തീരുമാനിച്ചു. കോതമംഗലം സ്വദേശി ഇ എം ബാബുവിനെയാണ് വിളിച്ചുവരുത്തുക. ഈ ഫ്ളാറ്റ് സമുച്ചയത്തിലെ റസിഡന്‍സ് അസോസിയേഷന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് വിശദീകരണം തേടുന്നതിനാണിത്. ഈമാസം 11ന് എറണാകുളം ഗവ. റസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങ്ങില്‍ കമ്മിഷന്‍ മുമ്പാകെ ഹാജരാകാനാണ് നിര്‍ദേശം.ഗോള്‍ഡന്‍ കായലോരത്തിന്റെ നിര്‍മാണാനുമതിയുമായി ബന്ധപ്പെട്ട രേഖകളുമായി അന്നേദിവസം ഹാജരാകാന്‍ മരട് മുനിസിപ്പല്‍ സെക്രട്ടറിയോടും നിര്‍ദേശിച്ചിട്ടുണ്ട്.

സുപ്രിംകോടതി നിര്‍ദേശപ്രകാരമുള്ള 25 ലക്ഷം രൂപയുടെ ഇടക്കാല നഷ്ടപരിഹാരം ആവശ്യപ്പെട്ട് കമ്മിഷന്‍ മുമ്പാകെ ഇതുവരെ ലഭിച്ച മുഴുവന്‍ അപേക്ഷകളിലും തീരുമാനമെടുക്കുകയും ചെയ്തു. 252 അപേക്ഷകളാണ് കമ്മിഷന് ലഭിച്ചത്. അതില്‍, 232അപേക്ഷകര്‍ക്ക് 25ലക്ഷം രൂപാ വീതം, 56.75 കോടി രൂപയുടെ ഇടക്കാല നഷ്ടപരിഹാരമാണ് അനുവദിച്ചത്. ഇന്ന് ഏഴ് പേര്‍ക്കാണ് 25ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചത്. ശേഷിക്കുന്ന 20 അപേക്ഷകരില്‍ ഒമ്പതുപേര്‍ക്ക് തങ്ങളുടെ അര്‍ഹത തെളിയിക്കുന്നതിന് വില്‍പന കരാറോ ആധാരമോ ഹാജരാക്കാന്‍ കഴിഞ്ഞില്ല. ഇവരോട് തങ്ങളുടെ അവകാശവാദം തെളിയിക്കുന്ന രേഖകള്‍സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. മറ്റ്ഏഴുപേരോട് ഏതാനും രേഖകള്‍കൂടി ഹാജരാക്കാന്‍ കമ്മിഷന്‍ നിര്‍ദേശിക്കുകയും ചെയ്തു. നാല് അപേക്ഷകള്‍ സമര്‍പ്പിച്ചതാകെട്ട, ഫ്ളാറ്റ് സമുച്ചയ നിര്‍മാതാക്കളോ ബന്ധുക്കളോ ഒക്കെയായിരുന്നു. ഇവരുടെ അപേക്ഷ പിന്നീട് പരിഗണിക്കുന്നതിന് മാറ്റിവെക്കുകയും ചെയ്തു. മരട് നഗരസഭയില്‍ തീരപരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച നാല് ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുമാറ്റാനാണ് സുപ്രിംകോടതി ഉത്തരവിട്ടിരിക്കുന്നത്.

RELATED STORIES

Share it
Top