Kerala

മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റ്; അലനെയും താഹയെയും ഇന്ന് കൊച്ചി എന്‍ ഐ എ കോടതിയില്‍ ഹാജരാക്കും

രാവിലെ 11 ഓടെ ഇരുവരെയും കോടതിയില്‍ എത്തിക്കുമെന്നാണ് വിവരം. മാവോവാദി ബന്ധം ആരോപിച്ച് കഴിഞ്ഞ നവംബര്‍ ഒന്നിനാണ് അലന്‍ ഷുഹൈബിനെയും താഹാ ഫസലിനെയും കോഴിക്കോട് പന്തീരാങ്കാവില്‍ പോലിസ് കസറ്റഡിയില്‍ എടുക്കുന്നത് തുടര്‍ന്ന് യുഎപിഎ ചുമത്തി ഇരുവരയെുംഅറസ്റ്റു ചെയ്യുകയായിരുന്നു.കഴിഞ്ഞ ഡിസംബര്‍ 20 നാണ് കേസ് എന്‍ ഐ എ ഏറ്റെടുത്തത്.തുടര്‍ന്ന ആദ്യമായിട്ടാണ ്‌കേസ് എന്‍ ഐ എ കോടതി പരിഗണിക്കുന്നത്.

മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റ്; അലനെയും താഹയെയും ഇന്ന് കൊച്ചി എന്‍ ഐ എ കോടതിയില്‍ ഹാജരാക്കും
X

കൊച്ചി: മാവോവാദി ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരാം കാവില്‍ അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകരായ അലന്‍ ഷുഹൈബ്, താഹാ ഫസല്‍ എന്നീ വിദ്യാര്‍ഥികളെ ഇന്ന് കൊച്ചി എന്‍ ഐ എ പ്രത്യേക കോടതിയില്‍ ഹാജരാക്കും. രാവിലെ 11 ഓടെ ഇരുവരെയും കോടതിയില്‍ എത്തിക്കുമെന്നാണ് വിവരം. മാവോവാദി ബന്ധം ആരോപിച്ച് കഴിഞ്ഞ നവംബര്‍ ഒന്നിനാണ് അലന്‍ ഷുഹൈബിനെയും താഹാ ഫസലിനെയും കോഴിക്കോട് പന്തീരാങ്കാവില്‍ പോലിസ് കസറ്റഡിയില്‍ എടുക്കുന്നത് തുടര്‍ന്ന് യുഎപിഎ ചുമത്തി ഇരുവരയെുംഅറസ്റ്റു ചെയ്യുകയായിരുന്നു. ഇവരുടെ ബാഗില്‍ നിന്ന് മാവോവാദി അനൂകൂല ലഘുലേഖകകളും വീട്ടില്‍ നടത്തിയ റെയ്ഡില്‍ പെന്‍ഡ്രൈവും ലാപ്ടോപ്പും സിം കാര്‍ഡും നിരോധിത മാവോവാദി സംഘടനയുടെ ബാനറുകളും പിടിച്ചെടുത്തുവെന്നായിരുന്നു പോലീസ് പറഞ്ഞത്.

തുടര്‍ന്ന് റിമാന്റില്‍ കഴിഞ്ഞുവരുന്ന ഇരുവരും ജാമ്യം തോടി കോഴിക്കോട് ജില്ലാ കോടതിയിലും പിന്നീട് ഹൈക്കോടതിയിലും ഹരജി നല്‍കിയിരുന്നുവെങ്കിലും തള്ളിയിരുന്നു.നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം ചുമത്തിയ ഇരുവര്‍ക്കുമെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന സര്‍ക്കാര്‍ വാദം കണക്കിലെടുത്താണ് ജാമ്യാപേക്ഷകള്‍ കോടതി തള്ളിയത് . കഴിഞ്ഞ ഡിസംബര്‍ 20 നാണ് കേസ് എന്‍ ഐ എ ഏറ്റെടുത്തത്.തുടര്‍ന്ന ആദ്യമായിട്ടാണ കേസ് എന്‍ ഐ എ കോടതി പരിഗണിക്കുന്നത്.നേരത്തെ കേസ് അന്വേഷിച്ചിരുന്ന കോഴിക്കോട്ടെ പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നും എന്‍ ഐ എ സംഘം വിശദാംശങ്ങള്‍ ശേഖരിച്ചിരുന്നു.കൊച്ചിയിലെ എന്‍ ഐ കോടതിയില്‍ ഹാജരാക്കുന്ന ഇരുവരെയും കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് എന്‍ ഐ എ സംഘം കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. ഈ അപേക്ഷയില്‍ കോടതി ഇന്ന് തീരുമാനമെടുത്തേക്കുമെന്നാണ് വിവരം.

Next Story

RELATED STORIES

Share it