സുവര്‍ണജൂബിലി നിറവില്‍ കാറ്റര്‍പില്ലര്‍

തിരുവനന്തപുരം: ഏറ്റവും വലിയ നിര്‍മാണ, ഖനന ഉപകരണ ഉല്‍പാദകരായ കാറ്റര്‍പില്ലറിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ 50ാം വര്‍ഷത്തിലേക്ക് കടക്കുന്നു. പ്രവര്‍ത്തനമേഖലയില്‍ സുരക്ഷ, ഉല്‍പാദന ക്ഷമത, കാര്യക്ഷമത എന്നിവയില്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കുന്നതില്‍ കമ്പനി എന്നും മികവ് പുലര്‍ത്തിപ്പോന്നിട്ടുണ്ട്. കാറ്റര്‍പില്ലറിന് 95 വര്‍ഷത്തെയെങ്കിലും വിദഗ്ധപിന്തുണ ഉല്‍പ്പാദനരംഗത്തുണ്ട്. 20 ലക്ഷം ആസ്തികളുടെ അടിത്തറയുള്ള കമ്പനിക്ക് 193 രാജ്യങ്ങളിലായി ശക്തമായ ഡീലര്‍ നെറ്റ്‌വര്‍ക്കും 160,000 ജീവനക്കാരുമുണ്ട്.
1930 മുതല്‍ ഇന്ത്യയില്‍ സാന്നിധ്യമുള്ള കാറ്റര്‍പില്ലര്‍ ഇതിനകം ആറ് ആത്യാധുനിക ഉല്‍പ്പാദന യൂനിറ്റുകളും രണ്ട് ഗവേഷണ, വികസന കേന്ദ്രങ്ങളും അഞ്ച് ഉപസംരംഭങ്ങളും എട്ട് കാറ്റര്‍പില്ലര്‍ ബ്രാന്‍ഡുകളും നിരവധി ആഗോളപ്രസ്ഥാനങ്ങളുടെ പിന്തുണയും കരസ്ഥമാക്കിയിട്ടുണ്ട്. ഏറ്റവും മികച്ച സേവനങ്ങളും ഉല്‍പ്പന്നങ്ങളും നല്‍കി ഇന്ത്യയിലെയും ലോകത്തെയും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതാണ് കമ്പനിയുടെ തന്ത്രം. കാറ്റര്‍പില്ലറും ശക്തമായ നെറ്റ്‌വര്‍ക്കുകളും ചേര്‍ന്ന് ഇന്ത്യയില്‍ 11,000 ത്തിലധികം പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കുന്നുണ്ട്. പ്രാദേശിക വിതരണ അടിത്തറയിലൂടെ വേറെയും അവസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
ദശകങ്ങളായി ഇന്ത്യയുടെ വളര്‍ച്ചയുടെ ഭാഗമാണ് കാറ്റര്‍പില്ലറെന്നും 1930 മുതല്‍ നിര്‍ണായക പങ്കാളിത്തമുണ്ടെന്നും വര്‍ഷങ്ങളായി രാജ്യത്തിന്റെ പുരോഗതിയില്‍ സാക്ഷ്യം വഹിക്കുന്നുണ്ടെന്നും കാറ്റര്‍പില്ലര്‍ ചെയര്‍മാനും സിഇഒയുമായ ജിം അമ്പിള്‍ബി പറഞ്ഞു. ഈ നാഴികക്കല്ലില്‍ എത്തിച്ചേരുന്നതില്‍ ഞങ്ങളുടെ ടീമിന്റെ ആത്മാര്‍ഥതയും ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍ എത്തിക്കുന്നതിലുള്ള പ്രതിജ്ഞാബദ്ധതയും നിര്‍ണായകമാണെന്നും യുഎസ് ഇന്ത്യ തന്ത്രപ്രധാന പങ്കാളിത്ത ഫോറത്തിന്റെ ബോര്‍ഡ് മെമ്പര്‍ കൂടിയായ അമ്പിള്‍ബി പറഞ്ഞു.
കാറ്റര്‍പില്ലര്‍ ഇന്ത്യയില്‍ ഉല്‍പ്പാദനം ആരംഭിച്ചതിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കുകയാണ് ഈ വര്‍ഷമെന്ന് കാറ്റര്‍പില്ലര്‍ ഇന്ത്യ മാനേജര്‍ ബന്‍സി ഫാന്‍സല്‍ക്കര്‍ പറഞ്ഞു. 1948ല്‍ ഭക്രാ നംഗല്‍ ഡാം നിര്‍മിക്കാന്‍ ഉപയോഗിച്ചത് കാറ്റര്‍പില്ലര്‍ ഉപകരണങ്ങളാണെന്നും ഇന്ത്യയിലെ ഖനനം, നിര്‍മാണം, ട്രാന്‍സിപോര്‍ട്ടേഷന്‍, ഊര്‍ജ്ജോല്‍പ്പാദനം, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയവയിലെല്ലാം കാറ്റര്‍പില്ലര്‍ ഭാഗമായിരുന്നെന്നും ബാസി ഫാന്‍സല്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.
RELATED STORIES
തമിഴ്നാട്ടില്‍ എംജിആര്‍ പ്രതിമയില്‍ കാവി ഷാളണിയിച്ചു; പ്രതിഷേധം
28 Sep 2023 3:06 PM GMTമുസ് ലിം എംപിക്കെതിരായ തീവ്രവാദി പരാമര്‍ശം; എംപിമാരുടെ പരാതി...
28 Sep 2023 2:23 PM GMTഎം എസ് സ്വാമിനാഥന് അന്തരിച്ചു
28 Sep 2023 9:25 AM GMTപ്രവാചക സ്മരണയില്‍ നബിദിനം ആഘോഷിച്ചു
28 Sep 2023 5:52 AM GMTസംസാരിക്കാന്‍ കഴിയുമായിരുന്നില്ല, രക്തമൊലിക്കുന്നുണ്ടായിരുന്നു;...
28 Sep 2023 5:41 AM GMTജാമിയ മില്ലിയ ഇസ്ലാമിയ ലോക സര്‍വ്വകലാശാല റാങ്കിംഗില്‍ രണ്ടാം സ്ഥാനത്ത്
28 Sep 2023 5:13 AM GMT