Kerala

മാണി സി കാപ്പന്‍ മന്ത്രി പദവിയിലേക്ക്?

ഗതാഗത വകുപ്പ് കൈകാര്യം ചെയ്യുന്ന എ കെ ശശീന്ദ്രനാണ് എന്‍സിപിയില്‍ നിന്നുള്ള ഏക മന്ത്രി. എ കെ ശശീന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കി മാണി സി കാപ്പനെ മന്ത്രിയാക്കാനുള്ള ചര്‍ച്ചകള്‍ എന്‍സിപിക്കുള്ളില്‍ സജീവമാണ്.

മാണി സി കാപ്പന്‍ മന്ത്രി പദവിയിലേക്ക്?
X

തിരുവനന്തപുരം: പാല ഉപതിരഞ്ഞെടുപ്പിൽ അട്ടിമറി വിജയം നേടിയ മാണി സി കാപ്പന്‍ മന്ത്രി പദവിയിലേക്ക് എത്തിയേക്കുമെന്ന് സൂചന. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മന്ത്രിസ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന മാണി സി കാപ്പന്റെ പ്രസ്താവനയാണ് ഇതിനു കാരണം. എന്‍സിപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ചര്‍ച്ചകള്‍ നടക്കുന്നതിതിനിടെ മാണി സി കാപ്പന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

പാല ഉപതിരഞ്ഞെടുപ്പ് നടന്ന സമയത്ത് മാണി സി കാപ്പന്‍ വിജയിച്ചാല്‍ മന്ത്രിയാകുമെന്ന് പ്രചരിച്ചിരുന്നു. തോമസ് ചാണ്ടി അന്തരിച്ചതിനെ തുടര്‍ന്നാണ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനം ഒഴിവുവന്നത്. എന്നാല്‍ ഈ ഒഴിവിലേക്ക് തന്നെ പരിഗണിക്കേണ്ടതില്ലെന്ന് കാപ്പന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗതാഗത വകുപ്പ് കൈകാര്യം ചെയ്യുന്ന എ കെ ശശീന്ദ്രനാണ് എന്‍സിപിയില്‍ നിന്നുള്ള ഏക മന്ത്രി. എ കെ ശശീന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കി മാണി സി കാപ്പനെ മന്ത്രിയാക്കാനുള്ള ചര്‍ച്ചകള്‍ എന്‍സിപിക്കുള്ളില്‍ സജീവമാണ്.

അതേസമയം, പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറല്ലെന്നും മാണി സി കാപ്പന്‍ കൂട്ടിച്ചേര്‍ത്തു. മാണി സി കാപ്പനെ മന്ത്രിയാക്കുന്നതില്‍ സിപിഎമ്മിനും എല്‍ഡിഎഫിലെ മറ്റ് കക്ഷികള്‍ക്കും എതിര്‍പ്പ് ഉണ്ടാകില്ലെന്ന കണക്കുകൂട്ടലിലാണ് എന്‍സിപി. മാണി സി കാപ്പന്‍ മന്ത്രിയാകുന്നത് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനും പാലാ മണ്ഡലത്തിനും ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ മന്ത്രിയെ മാറ്റുന്നത് എന്‍സിപിയിലെ ആഭ്യന്തര കാര്യമായതിനാല്‍ സിപിഎമ്മും ഇടതുമുന്നണിയും നേരിട്ട് ഇടപെടില്ല.

Next Story

RELATED STORIES

Share it