മംഗളം കൊച്ചി യൂനിറ്റ് ഓഫിസിനു നേരെ ആക്രമണം: രണ്ടു പേര്‍ അറസ്റ്റില്‍
മട്ടാഞ്ചേരി സ്വദേശി അഖില്‍ ഉസാം(28), എരമല്ലൂര്‍ സ്വദേശി മുഹമ്മദ് റാഫി (32) എന്നിവരെ എസ് ഐ രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു

കൊച്ചി: മംഗളം ദിനപത്രം കൊച്ചി യൂനിറ്റ് ഓഫിസിനു നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം.രണ്ടു പേര്‍ പിടിയില്‍ വൈറ്റില പൊന്നുരുന്നിയിലുള്ള ഓഫീസിലാണ് സാമൂഹികവിരുദ്ധരുടെ ആക്രമണമുണ്ടായത്. ഇന്നലെ അര്‍ധരാത്രിയിലാണ് അക്രമസംഭവമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ കടവന്ത്ര പോലിസ് പ്രതികളായ മട്ടാഞ്ചേരി സ്വദേശി അഖില്‍ ഉസാം(28), എരമല്ലൂര്‍ സ്വദേശി മുഹമ്മദ് റാഫി (32) എന്നിവരെ എസ് ഐ രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. പ്രകോപനമില്ലാതെയാണ് ഇവര്‍ ഓഫീസിലേക്ക് അതിക്രമിച്ചു കയറിയതെന്ന് മംഗളം കൊച്ചി ഓഫിസ് അധികൃതര്‍ പറഞ്ഞു. വനിതാ മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കു നേരെ അസഭ്യ വര്‍ഷം ചൊരിയുകയും, നഗ്‌നതാപ്രദര്‍ശനം നടത്തുകയും, ജീവനക്കാരെ കൈയ്യേറ്റം ചെയ്യുകയും ചെയ്തു. സ്ഥാപനത്തിനു നേരെ കല്ലെറിയുകയും വാഹനങ്ങള്‍ക്കു നാശനഷ്ടമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്ത ഇവര്‍ ജീവനക്കാരുടെ ജീവന് ഭീഷണി മുഴക്കുകയും ചെയ്തതായും മംഗളം ഓഫിസ് അധികൃതര്‍ വ്യക്തമാക്കി.
RELATED STORIES
കോഴിക്കോട് ഡിവൈഎഫ്ഐ പ്രവര്ത്തകന്റെ വീടിന് നേരെ ബോംബേറ്; 4 പേര്‍...
17 Aug 2022 5:09 PM GMTരാജ്യത്തെ വീണ്ടെടുക്കാന് എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി...
17 Aug 2022 2:09 PM GMTഹയര്സെക്കന്ഡറി പ്രവേശനത്തിലെ മെറിറ്റ് അട്ടിമറി: എംഎസ്എഫ് ആര്ഡിഡി...
17 Aug 2022 1:02 PM GMTആവിക്കല് തോട്: അമ്മമാരുടെ കണ്ണീരിന് സിപിഎം മറുപടി...
17 Aug 2022 12:55 PM GMTതിരൂര് സൗഹൃദവേദി കര്ഷകദിനത്തില് ജൈവകര്ഷകയെ ആദരിച്ചു
17 Aug 2022 12:40 PM GMTമാളയില് രക്ഷിതാവായ സ്ത്രീയെ സ്കൂള് ചെയര്മാന് അപമാനിച്ചതായി പരാതി
17 Aug 2022 12:23 PM GMT