അഡ്‌വെഞ്ച്വര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി സിഇഒ മനേഷ് ഭാസ്‌ക്കര്‍ അന്തരിച്ചു
മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി ദിനേഷ് ഭാസ്‌കര്‍ സഹോദരനാണ്
BY sudheer20 Aug 2021 9:32 AM GMT

X
sudheer20 Aug 2021 9:32 AM GMT
തിരുവനന്തപുരം: കേരള അഡ്‌വെഞ്ച്വര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി സിഇഒ മനേഷ് ഭാസ്‌ക്കര്‍(43) അന്തരിച്ചു. കൊവിഡ് ബാധിതനായി ചെന്നൈയില്‍ ചികിത്സയിലായിരുന്നു. എസ്എഫ്‌ഐയുടെ ആദ്യ അഖിലേന്ത്യ പ്രസിഡന്റ് സി ഭാസ്‌ക്കരന്റെയും ദേശാഭിമാനി മുന്‍ ന്യൂസ് എഡിറ്റര്‍ തുളസി ഭാസ്‌ക്കരന്റെയും ഇളയ മകനാണ്. മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി ദിനേഷ് ഭാസ്‌കര്‍ സഹോദരനാണ്.
നേരത്തെ മലബാര്‍ ടൂറിസം കോ ഓപറേറ്റീവ് ലിമിറ്റഡിന്റെ സിഇഒ ആയും മനേഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ഒന്നര മാസമായി ചികിത്സയിലായിരുന്നു. ഒരാഴ്ച മുന്‍പാണ് ചെന്നൈയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്ന് രാവിലെയോടെ മരിച്ചു.
Next Story
RELATED STORIES
ഐഎസ്എല്ലില്‍ വിജയം തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ്; ലൂണ രക്ഷകന്
1 Oct 2023 5:29 PM GMTഏഷ്യന്‍ ഗെയിംസ്; പുരുഷ ലോങ്ജംപില്‍ ശ്രീശങ്കറിന് വെള്ളി
1 Oct 2023 2:29 PM GMTസഹകരണ തട്ടിപ്പ് ആരോപിച്ച് വി എസ് ശിവകുമാറിന്റെ വസതിയില്‍ നിക്ഷേപകര്‍...
1 Oct 2023 10:09 AM GMTമെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ പട്ടാപകല്‍ കയ്യേറ്റം
1 Oct 2023 4:09 AM GMTറോഡിന്റെ ശോചനീയാവസ്ഥക്കെതിരെ എസ് ഡി പി ഐ പ്രതിഷേധം
1 Oct 2023 4:02 AM GMTകനത്ത മഴ; എറണാകുളത്ത് കാര്‍ പുഴയിലേക്ക് മറിഞ്ഞ് രണ്ട് യുവഡോക്ടര്‍മാര്‍ ...
1 Oct 2023 3:56 AM GMT