Kerala

എറണാകുളം പെരുമ്പാവൂരിൽ യുവാവിനെ വെട്ടിക്കൊന്നു

വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അൻസിലിനെ ചിലർ ചേർന്ന് വീടിനു പുറത്തേക്ക് വിളിച്ചുകൊണ്ടുപോയി. കുറച്ചു സമയം കഴിഞ്ഞും വരാതിരുന്നതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോൾ അൻസിൽ വെട്ടേറ്റ് മരണപ്പെട്ടതായി കണ്ടെത്തുകയായിരുന്നു

എറണാകുളം പെരുമ്പാവൂരിൽ യുവാവിനെ വെട്ടിക്കൊന്നു
X

കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ യുവാവിനെ വെട്ടിക്കൊന്നു. വട്ടപ്പറമ്പൻ താജുവിൻ്റെ മകൻ അൻസിൽ (28) ആണ് കൊല്ലപ്പെട്ടത്. വീട്ടിൽ നിന്ന് വിളിച്ചിറക്കിയാണ് അൻസിലിനെ ആക്രമിച്ചത്.

രാത്രി പത്തരയോടെയായിരുന്നു സംഭവം. വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അൻസിലിനെ ചിലർ ചേർന്ന് വീടിനു പുറത്തേക്ക് വിളിച്ചുകൊണ്ടുപോയി. കുറച്ചു സമയം കഴിഞ്ഞും വരാതിരുന്നതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോൾ അൻസിൽ വെട്ടേറ്റ് മരണപ്പെട്ടതായി കണ്ടെത്തുകയായിരുന്നു.

അൻസിലിൻ്റെ പിതാവ് താജു ഓട്ടോ ഡ്രൈവറാണ്. അൻസിലിൻ്റെ ജോലി എന്തെന്ന് നാട്ടുകാർക്ക് അറിയില്ല. ഗുണ്ടാ ആക്രമണമെന്നാണ് പോലിസിൻ്റെ പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Next Story

RELATED STORIES

Share it