Kerala

കൊവിഡ് നിരീക്ഷണത്തിലിരിക്കെ രക്ഷപെടാൻ ശ്രമിച്ചയാളെ ഓടിച്ചിട്ട് പിടികൂടി

ആശുപത്രിയിൽ നിന്ന് ഇറങ്ങിയോടിയ ആളെ പിപിഇ കിറ്റ് ധരിച്ചെത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ സെന്റ് പീറ്റേഴ്സ് ജങ്ഷനിൽ നിന്ന് ഓടിച്ച് പിടികൂടുകയായിരുന്നു.

കൊവിഡ് നിരീക്ഷണത്തിലിരിക്കെ രക്ഷപെടാൻ ശ്രമിച്ചയാളെ ഓടിച്ചിട്ട് പിടികൂടി
X

പത്തനംതിട്ട: പത്തനംതിട്ട ജനൽ ആശുപത്രിയിൽ കൊവിഡ് നിരീക്ഷണത്തിലിരുന്നിരുന്നയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇന്ന് രാവിലെയാണ് സംഭവം. പിന്തുടര്‍ന്നെത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ നഗരത്തിൽ നിന്ന് ഇയാളെ പിടികൂടി. ആശുപത്രിയിൽ നിന്ന് ഇറങ്ങിയോടിയ ആളെ പിപിഇ കിറ്റ് ധരിച്ചെത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ സെന്റ് പീറ്റേഴ്സ് ജങ്ഷനിൽ നിന്ന് ഓടിച്ച് പിടികൂടുകയായിരുന്നു.

ഇയാളെ പിന്നീട് കോഴഞ്ചേരി ജില്ലാ ആശുപതിയിലേക്ക് മാറ്റി. വിദേശത്ത് നിന്ന് രണ്ട് ദിവസം മുൻപാണ് ഇയാൾ നാട്ടിലെത്തിയത്. ക്വാറന്റീനിൽ കഴിയുകയായിരുന്നു. ചെറിയ മാനസിക പ്രശ്നങ്ങൾ പ്രകടിപ്പിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it