Kerala

അയൽവാസിയുടെ മർദ്ദനമേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു

പ്ര​സാ​ദ് ക​ഴി​ഞ്ഞ അ​ഞ്ച് ദി​വ​സ​ങ്ങ​ളാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ വെ​ന്‍റി​ലേ​റ്റ​റി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു.

അയൽവാസിയുടെ മർദ്ദനമേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു
X

തി​രു​വ​ന​ന്ത​പു​രം: അ​യ​ൽ​വാ​സി​യു​ടെ മ​ർ​ദ്ദ​ന​മേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ യു​വാ​വ് മ​രി​ച്ചു. നെ​യ്യാ​റ്റി​ന്‍​ക​ര​ തൃ​പ്പ​ല​വൂ​ര്‍ സ്വ​ദേ​ശി പ്ര​സാ​ദ് ആ​ണ് മ​രി​ച്ച​ത്. പ്ര​സാ​ദ് ക​ഴി​ഞ്ഞ അ​ഞ്ച് ദി​വ​സ​ങ്ങ​ളാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ വെ​ന്‍റി​ലേ​റ്റ​റി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു.

കഴിഞ്ഞ 12നാ​ണ് അ​യ​ല്‍​വാ​സി​യാ​യ ഷി​ബു​വും സു​ഹൃ​ത്തു​ക്ക​ളും ചേ​ര്‍​ന്ന് പ്ര​സാ​ദി​നെ മ​ര്‍​ദി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ്ര​സാ​ദി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പിച്ച ശേഷം പി​ന്നീ​ട് ഡി​സ്ചാ​ര്‍​ജ് ചെ​യ്തു​വെ​ങ്കി​ലും ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​കു​ക​യാ​യി​രു​ന്നു. പ്ര​സാ​ദി​നെ മ​ര്‍​ദി​ച്ച പ്ര​തി​ക​ളെ ഇ​തു​വ​രെ​യും പി​ടി​കൂ​ടി​യി​ട്ടി​ല്ല. അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് മാ​രാ​യ​മു​ട്ടം പോ​ലി​സ് അറിയിച്ചു.

Next Story

RELATED STORIES

Share it